ഗ്രോസ്ഗെരാവ് നവോദയ ഓണാഘോഷം സെപ്റ്റംബര്‍ 13 ന്
Monday, September 1, 2014 7:32 AM IST
ഗ്രോസ്ഗെരാവ്്: നവോദയ കേരളസമാജം ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 13 ന് (ശനി) ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 4.30 ന് വാള്‍ബൂര്‍ഗാ പള്ളി ഹാളിലാണ് ആഘോഷ പരിപാടികള്‍. ഗ്രോസ്ഗെരാവ്് ലയം ഗ്രൂപ്പിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ പരിപാടികള്‍ തുടങ്ങും. ചാര്‍ട്ടര്‍ പ്രസിഡന്റ് ഡോ.ജോസഫ് തെരുവത്ത് ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കും.

ഓണാഘാഷ പരിപാടികളുടെ ഭാഗമായി മഹാബലിയുടെ വരവേല്‍പ്പ്, ചെണ്ട മേളം, ഗസല്‍ പാട്ട്, വാദ്യോപകരണ സംഗീതം, കവിത, സ്കെച്ച്, കൈകൊട്ടിക്കളി എന്നിവ നടക്കും.

ഇടവേളയില്‍ വിഭവസമ്യദ്ധമായ ഓണസദ്യ, ആകര്‍ഷകമായ സമ്മാനങ്ങളോടെ തംബോല എന്നിവ നടത്തും. തുടര്‍ന്ന് ഫാ. വിനീത് വടക്കേക്കര ഗ്രൂപ്പ് ഗാനമേള നടത്തും. അടൂര്‍ ആന്‍ഡ് വെള്ളാരംകാലാ ഗ്രൂപ്പിന്റെ 'വീണ പൂവ്' എന്ന കഥാപ്രസംഗം അരങ്ങേറും. സമാജം പ്രസിഡന്റ് ഏബ്രാഹം നടുവിലേഴത്ത് സ്വാഗതവും സെക്രട്ടറി ആന്റോ പാരണികുളങ്ങര നന്ദിയും പറയും.

ഓണഘോഷ പരിപാടികളിലേക്ക് സുഹൃത്തുക്കളോടൊപ്പം കുടുബസമേതം എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികള്‍ അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രാഹം നടുവിലേഴത്ത് 06152-51188, ആന്റോ പാരണികുളങ്ങര 06152-859599, മേരി കലയങ്കേരി 06142-68449.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍