കെകെഎംഎ ഫൌണ്േടഷന്‍ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു
Monday, September 1, 2014 7:23 AM IST
കുവൈറ്റ്: കുവൈറ്റിലെ ഏറ്റവും വലിയ സാമൂഹ്യ, സാംസ്കാരിക സംഘടനയായ കുവൈറ്റ് കേരള മുസ് ലിം അസോസിയേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനായി 2014-15 വര്‍ഷത്തേയ്ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു.

2013-14 വര്‍ഷത്തെ പ്ളസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച് ഉന്നതപഠനത്തിനുചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.

ബിരുദ കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍, ഡിപ്ളോമ കോഴ്സുകള്‍, ഐടിഐ കോഴ്സുകള്‍ തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് സ്കോളര്‍ഷിപ്പിനായി പരിഗണിക്കുക. മിനിമം 70 ശതമാനം മാര്‍ക്കോടെ പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ കോഴ്സുകള്‍ പാസായവരായിരിക്കണം, കോഴ്സുകളുടെ അടിസ്ഥാനത്തില്‍ 9000 രൂപ മുതല്‍ 36000 രൂപ വരെയാണ് വാര്‍ഷിക സ്കോളര്‍ഷിപ്പ് തുക.

സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന കേരളത്തിലെ ഏക സ്കോളര്‍ഷിപ്പ് പദ്ധതിയാണിത്.

രക്ഷിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ്, പാസായ കോഴ്സിന്റെ മാര്‍ക്ക് ലിസ്റ്, ഉന്നത പഠനത്തിനു ചേര്‍ന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ഫോറം സെപ്റ്റംബര്‍ 30ന് മുമ്പായി അപേക്ഷാ ഫോറം ആവശ്യമായ രേഖകള്‍ സഹിതം പോസ്റല്‍ വഴിയോ സസാമ@സസാമ.ില ഇമെയില്‍ വഴിയോ ലഭിക്കേണ്ടതാണ്. പോസ്റലായി അപേക്ഷ നല്‍കേണ്ടവര്‍ തങ്ങളുടെ വിലാസം പൂര്‍ണമായും എഴുതിയ കവര്‍ സഹിതം കെ. സിദ്ധിഖ്, കെകെഎംഎ ഫൌണ്േടഷന്‍ , ഷാജി ഹൌസ് പിഒ, കൊല്ലം, കൊയിലാണ്ടി, കോഴിക്കോട് ജില്ല, കേരള പിന്‍ 673307 എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്.

പൂര്‍ണമല്ലാത്ത അപേക്ഷ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31ന് മുമ്പായി സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളെ വിവരം അറിയിക്കുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍