ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറം ചര്‍ച്ച സംഘടിപ്പിച്ചു
Monday, September 1, 2014 6:04 AM IST
ബാംഗളൂര്‍: ബാംഗളൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറം 'കുടുംബം-വെല്ലുവിളികളും സമീപനങ്ങളും' എന്ന വിഷയത്തെ അധികരിച്ചു ബന്നാര്‍കട്ട റോഡിലുള്ള റേഡിയന്റ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ച ഹാസ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് മരിങ്ങോലി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ടി.എ. കലിസ്റസ് പ്രബന്ധം അവതരിപ്പിച്ചു. ഫാ. സജി കല്ലറപ്പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

വി.കെ. ജോണി, ഫ്രാന്‍സിസ് ആന്റണി ഐടിഎസ്, ജോഷി ഈപ്പന്‍, മേഖി വട്ടപ്പാറ, സി.ഡി. ഗബ്രിയേല്‍, ഡോ. മാത്യു മണിമല, ഫിലിപ്പ് മാത്യു, പി.സി. വര്‍ഗീസ്, ഡേവീസ്, ഡോ. റോസിലി ജോണി, ബ്രിജി റോമിയോ, ജെ.കെ. അരുണ്‍, വല്‍സല മരങ്ങോലി, ട്രീസാ ഫിലിപ്പ്, ഡോ. മാത്യു മാമ്പറ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംഘടനയുടെ സ്ഥാപക പ്രസിഡന്റും പ്രമുഖ എഴുത്തുകാരനുമായ ജോസഫ് വന്നേരിയെ ചടങ്ങില്‍ ആദരിച്ചു. പ്രമുഖ സാഹിത്യകാരന്‍ ഡോ. യു.ആര്‍. അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.