റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ് ഫോറം ഭാരവാഹികള്‍
Monday, September 1, 2014 6:01 AM IST
ബാംഗളൂര്‍ : മലയാളി ആര്‍ട്ടിസ്റ്റ് ഫോറത്തിന്റെ ജനറല്‍ ബോഡി യോഗം വെള്ളിയാഴ്ച അള്‍സൂര്‍ മാരപ്പ റോഡിലുള്ള കേരളസമാജം ഓഫീസില്‍ നടന്നു. എം.പി. മോഹനദാസിന്റെ നാടകഗാനത്തോടെ യോഗം ആരംഭിച്ചു. കെവിപി സുലൈമാന്‍ അംഗങ്ങള്‍ക്ക് സ്വാഗതം പറഞ്ഞു. സുധാകരന്‍ രാമന്തളി അധ്യക്ഷത വഹിച്ചു. സി.ഡി. ഗബ്രിയേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ. സുരേന്ദ്രന്‍ വരവുചെലവുകളുടെ കണക്ക് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്-കെ.വി.പി. സുലൈമാന്‍, വൈസ്പ്രസിഡന്റ്- ടി.എ. കലിസ്റസ്, ജനറല്‍ സെക്രട്ടറി- രമ പിഷാരടി, ട്രഷറര്‍- വി.കെ. സുരേന്ദ്രന്‍. കമ്മിറ്റിയംഗങ്ങള്‍: കെ.ആര്‍. കിഷോര്‍, ഇന്ദിര ബാലന്‍, ഡോ.രാജന്‍, ടി.എം. ശ്രീധരന്‍, എം.പി. മോഹനദാസ്, തങ്കച്ചന്‍ പന്തളം, രവികുമാര്‍ തിരുമല, മോഹനന്‍ മണ്ണാടി, ഗിരീഷ് വേങ്ങര, വര്‍ഗീസ് പി.സി, ഉഷാ ശര്‍മ്മ എന്നിവരേയും തെരഞ്ഞെടുത്തു.