കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
Monday, September 1, 2014 4:39 AM IST
തിരുവനന്തപുരം: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക വിദ്യാഭ്യാസ സ്ക്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ളബില്‍ നടന്ന ചടങ്ങ് ചെങ്കോട്ടുകോണം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഭാര്‍ഗ്ഗവരാം ഒദ്ഘാടനം ചെയ്തു. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അധ്യക്ഷം വഹിച്ചു.

ഡോ രാജേഷ് കുമാര്‍, ഡോ. മനോജ് റായി, ഡോ അനിതാ മാലിക്ക്, കോമളം നായര്‍, അഡ്വ. ചന്ദ്രശേഖരന്‍, മണ്ണടി ഹരി, പി ശ്രീകുമാര്‍, അരുണ്‍ രഘു, രേഷ്മ അനില, എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ച്ചയായ പത്താം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്ന 135 കുട്ടികള്‍ക്ക് 15000 രൂപവീതമാണ് സ്ക്കോളര്‍ഷിപ്പ് നല്‍കിയത് .