ഓക് പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍
Monday, September 1, 2014 4:37 AM IST
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പ് പെരുന്നാള്‍ ഈവര്‍ഷം ഓഗസ്റ് 31- ഞായര്‍ മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയുള്ള തീയതികളില്‍ നടത്തപ്പെടുന്നതാണ്.

ഓഗസ്റ് 31-ന് ഞായറാഴ്ച, സെപ്റ്റംബര്‍ 6,7 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9.30-ന് വി. കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 1,2,3,4,5 ദിവസങ്ങളില്‍ വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും മധ്യസ്ഥപ്രാര്‍ത്ഥനയും സുവിശേഷ യോഗവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. തോമസ് കുര്യന്‍ (773 546 8700). ഷെവലിയാര്‍ ജെയ്മോന്‍ സ്കറിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം