'സായന്തനം' നാടകം ഒക്ടോബര്‍ 11 ന് അരങ്ങത്ത്
Saturday, August 30, 2014 8:31 AM IST
ഡാളസ്: ഡിഎഫ്ഡബ്ള്യു മലയാളി കൌണ്‍സില്‍, 3 ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിയിച്ചൊരുക്കി രംഗത്തെത്തിക്കുന്ന നാടകം 'സായന്തനം' ഡാളസില്‍ ഒക്ടോബര്‍ 11ന് അരങ്ങേറും. ഗാര്‍ലന്‍ഡ് സെന്റ് തോമസ് ഫൊറോന ദേവാലയ ഓഡിറ്റോറിയമാണ് നാടകത്തിനു വേദിയാകുന്നത്. വൈകുന്നേരം 6.30 നാണ് ഷോ.

സെപ്റ്റംബര്‍ 27 ന് നടത്താനിരുന്ന അരങ്ങേറ്റം കലാപ്രേമികളുടെ സൌകര്യാര്‍ഥമാണ് ഒക്ടോബര്‍ പതിനൊന്നിലേക്ക് മാറ്റിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാര്‍ളി അങ്ങാടിച്ചേരില്‍: 817 296 8255, സെബാസ്റ്യന്‍ മാണി: 817 800 1682, ഷാജി വേണാട്ട്: 972 697 1715, ലിസമ്മ സേവ്യര്‍ : 817 657 4427, ബെനഡിക്ട് ജോര്‍ജ്: 817 938 3608, ജെയിംസ് മാത്യു: 214 564 6544, മീനാ നിബു: 214 499 8984, ബെന്നി ജോണ്‍: 214 499 8984, ജിജി ജിജോ :972 804 7446, ജോസി ആഞ്ഞിലിവേലില്‍: 469 682 4452.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍