കൈരളി ബ്രിസ്ബയിനിന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Saturday, August 30, 2014 8:30 AM IST
ബ്രിസ്ബയിന്‍: കൈരളി ബ്രിസ്ബയിനിന്റെ ഓണാഘോഷം തിരുവോളം 2014 വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ ആറിന് (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചു മുതല്‍ സെന്റ് ജോസഫ്സ് കാത്തലിക് പ്രൈമറി സ്കൂളിലാണ് ആഘോഷ പരിപാടികള്‍.

സംഗീതം, നൃത്തം, ഹാസ്യനാടകം, ഓണസദ്യ തുടങ്ങിയവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായിരിക്കും. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്. അസോസിയേഷന്‍ അംഗമായ ഫാമിലിക്ക് 60 ഡോളറും വ്യക്തികള്‍ക്ക് 20 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. അംഗമല്ലാത്തവര്‍ക്ക് വ്യക്തികള്‍ക്ക് 25 ഡോളറും മെംബര്‍ഷിപ്പ് എടുക്കുന്നതിന് 25 ഡോളറുമാണ് ഫീസ്.