ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് യാത്രയയപ്പ് നല്‍കി
Saturday, August 30, 2014 8:28 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കേരള ഹൌസിംഗ് ബോര്‍ഡ് ഫെഡറേഷന്‍ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ന്യൂയോര്‍ക്ക് ജെഎഫ്കെ വിമാനത്താവളത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ഷിക്കാഗോയില്‍ നടന്ന ഫൊക്കാന ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അമേരിക്കയിലെ പതിനഞ്ചോളം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ ഡിസി, ആല്‍ബനി, ലോസ്ആഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ മലയാളി സംഘടനകള്‍ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളിലും മറ്റ് മലയാളി ഒത്തുചേരലുകളിലും പങ്കെടുക്കുകയും ചെയ്തു.

പത്തനംതിട്ട, ഇരവിപേരൂര്‍ കോലത്ത് കുടുംബാംഗമായ ജോര്‍ജ് മാമ്മന്‍ ഒട്ടനവധി വിദേശ രാജ്യങ്ങള്‍ മുമ്പ് സന്ദര്‍ശിച്ചിട്ടുണ്െടങ്കിലും ആദ്യ അമേരിക്കന്‍ സന്ദര്‍ശനമായിരുന്നു ഇത്. സുഹൃദ്് ബന്ധങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്ന കൊണ്ടൂരിന്റെ അമേരിക്കന്‍ സുഹൃദ് ബന്ധത്തിന്റെ തെളിവുകളായിരുന്നു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ട എല്ലാ മീറ്റിംഗുകളും. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ കടന്നു വന്ന് ചെറുപ്രായത്തില്‍ തന്നെ മികച്ച സംഘാടകന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കൊണ്ടൂര്‍ ഒട്ടനവധി ട്രേഡ് യൂണിയനുകളുടെ നേതാവുമാണ്.

ഫൊക്കാന നേതാവായ ടി.എസ്. ചാക്കോ, സന്തോഷ് ഏബ്രഹാം (ഫിലാഡല്‍ഫിയ) വര്‍ഗീസ് കുര്യന്‍, മാധ്യമ പ്രവര്‍ത്തകനായ ഗീവര്‍ഗീസ് ചാക്കോ എന്നിവരെ കൂടാതെ വിവിധ മലയാളി സാമൂഹ്യ സംഘടനാ നേതാക്കളും യാത്രയയ്ക്കാന്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി