ഗ്ളാസ്ഗോ കാമ്പസ് ലാംഗില്‍ മലയാളികളുടെ വണ്‍ഡേ ഔട്ടിംഗും നാടന്‍ പന്ത് കളി മത്സരവും
Saturday, August 30, 2014 8:27 AM IST
ഗ്ളാസ്ഗോ: സെപ്റ്റംബര്‍ ആറിന് (ശനി) കാമ്പസ് ലാംഗിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികള്‍ വണ്‍ഡേ ഔട്ടിംഗിനായി ഒരുമിച്ചു കൂടുന്നു.

മതര്‍ വെല്ലിന് സമീപമുള്ള സ്ട്രാത് ക്ളൈട് പാര്‍ക്കിലാണ് ഔട്ടിംഗ് നടത്തുന്നത്. കാമ്പസ് ലാംഗിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അനേകം മലയാളി കുടുംബങ്ങള്‍ ഔട്ടിംഗിലും മത്സരങ്ങളിലും പങ്കെടുക്കും.

മലയാളികളുടെ നാടന്‍ കായിക മത്സര ഇനങ്ങളായ നാടന്‍ പന്ത് കളി മത്സരം, വടം വലി മത്സരം എന്നിവ നടത്തപ്പെടും. സ്ട്രാത് ക്ളൈട് പാര്‍ക്കില്‍ നടത്തുന്ന വണ്‍ഡേ ഔട്ടിംഗില്‍ എഴുപതോളം കുടുംബങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനി രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഔട്ടിംഗ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവധ ഗ്രൂപ്പുകള്‍ തിരിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങളിലും ഔട്ടിംഗിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ പത്തിന് പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം