സ്വാന്‍സിയില്‍ നിരവധി പ്രോഗ്രാമുകളുമായി മാവേലി നാടിന്റെ സ്മൃതികള്‍ ഉണരും
Saturday, August 30, 2014 8:27 AM IST
സ്വാന്‍സി: ഓണഘോഷത്തിരക്കിനിടയില്‍ നിനച്ചിരിക്കാത്ത ഭാഗ്യമായി പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസും ദുബായ് പോര്‍ട്ട് മുന്‍ സിഇഒ സുരേഷ് ജോസഫും ചേര്‍ന്ന് നടത്തുന്ന 'റിക്കാര്‍ഡ് ഡ്രൈവ് കൊച്ചി ടു ലണ്ടന്‍' സ്വീകരണം നല്‍കിയ സ്വാന്‍സി മലയാളികള്‍ ഓഗസ്റ് 30ന് (ശനി) ഓണാഘോഷത്തിനായി ഒത്തുകൂടുന്നു.

സ്വാന്‍സി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 30 കാലത്ത് ഒമ്പതു മുതലാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടികള്‍ ആരംഭിക്കുന്നത്. ഒമ്പതിന് പൂക്കള മത്സരത്തോടുകൂടി ആരംഭിക്കുന്ന ഓണാഘോഷത്തില്‍ തുടര്‍ന്നു മുത്തുക്കുടയും ചെണ്ടമേളവുമായി മാവേലിക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോജി ജോസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ബിജു വിതയത്തില്‍ സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ യുക്മ നാഷണല്‍ സെക്രട്ടറി ബിന്‍സു ജോണ്‍ ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. യുക്മ റീജിയണല്‍ പ്രസിഡന്റ് ബിജു തോമസ്, സെക്രട്ടറി തോമസ്കുട്ടി ജോസഫ്, നാഷണല്‍ എക്സിക്യുട്ടീവ് മെംബര്‍ അഭിലാഷ് തോമസ്, മുന്‍ റീജിയണല്‍ പ്രസിഡന്റ് പീറ്റര്‍ താണോലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പൊതുസമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികള്‍ നടക്കും. ഉച്ചക്ക് അസോസിയേഷന്‍ അംഗങ്ങള്‍ തന്നെ തയാറാക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിന് ലിന്‍സി മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള പുരുഷന്മാരുടെ വാശിയേറിയ വടം വലി മത്സരവും തുടര്‍ന്ന് സേവ്യര്‍ താണോലില്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള വനിതാ വിഭാഗം വടംവലി മത്സരവും നടക്കും. അസോസിയേഷന്‍ നടത്തിയ സ്പോര്‍ട്സ് ഡേയിലെ മത്സരവിജയികള്‍ക്കും കലാവിഭാഗത്തിലെ മികച്ച പ്രതിഭകള്‍ക്കുള്ള സമ്മാനദാനവും തുടര്‍ന്ന് നടക്കും.

അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സന്തോഷ് മാത്യു, ട്രഷറര്‍ ജേക്കബ് ജോണ്‍, ജോയിന്റ് സെക്രട്ടറി അനി രാജ്, ജോയിന്റ് ട്രഷറര്‍ ഷാജി ജോസഫ്, ആര്‍ട്സ് സെക്രട്ടറിമാരായ സെബാസ്റ്യന്‍ ജോസഫ്, നിധി ബിന്‍സു, സ്പോര്‍ട്സ് സെക്രട്ടറിമാരായ ബിനോജി ആന്റണി, സിജി സിബി, എക്സിക്യുട്ടീവ് മെംബര്‍മാരായ ജിജി ജോര്‍ജ്, ടോമി ജോര്‍ജ്, ബിജു മാത്യു, തങ്കച്ചന്‍ ജേക്കബ്, റെജി ജോസ്, എം.ജെ ആന്‍ഡ്രൂസ്, സിബി ജോണ്‍, ബിജു ജോസ്, ബിജു ദേവസ്യ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കും.

ഓണാഘോഷത്തിലും സദ്യയിലും പങ്ക് ചേര്‍ന്ന് പഴയ മാവേലി നാടിന്റെ നന്മ നുകരുവാന്‍ സ്വാന്‍സിയിലെ മുഴുവന്‍ മലയാളികളെയും പരിപാടികള്‍ നടക്കുന്ന പോണ്ടിലീവ് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഹാളിന്റെ വിലാസം: ജീിശേഹഹശം ഢശഹഹമഴല ഒമഹഹ, ഇമൃാലഹ ഞീമറ,ടംമിലെമ ടഅ4 9ഋത.

റിപ്പോര്‍ട്ട്: ടോമി ജോര്‍ജ്