സൌത്ത് ഫ്ളോറിഡ കേരള സമാജം ഓണാഘാഷം സെപ്റ്റംബര്‍ ആറിന്
Saturday, August 30, 2014 4:09 AM IST
മയാമി: സൌത്ത് ഫ്ളോറിഡ കേരള സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് ശനിയാഴ്ച തിരുവോണ നാളില്‍ കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും.

വൈകിട്ട് അഞ്ചിന് ജനറല്‍ ബോഡി മീറ്റിംഗും, 5.30 മുതല്‍ 6.30 വരെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. 7 മണി മുതല്‍ കേരളത്തിന്റെ സമൃദ്ധമായ പൌരാണിക പൈതൃകം നൃത്ത-സംഗീത ചുവടുകളിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. താലപ്പൊലിയുടേയും മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടുകൂടി മാവേലി മന്നനെ വേദിയിലേക്ക് വരവേല്‍ക്കും.

ഈവര്‍ഷത്തെ മുഖ്യാതിഥിയായി ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് അനു സുകുമാര്‍ പങ്കെടുക്കും. സൌത്ത് ഫ്ളോറിഡയിലെ എല്ലാ മലയാളികളേയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി ആന്റണി (പ്രസിഡന്റ്) 957 328 5009, ബാബു കല്ലിടുക്കില്‍ (വൈസ് പ്രസിഡന്റ്) 957 593 6882, ഷാലെറ്റ് വര്‍ഗീസ് (സെക്രട്ടറി) 954 303 8952, ജോസ്ലിന്‍ പി. ജോസഫ് (ട്രഷറര്‍) 954 857 1839, ജോസ്മാന്‍ കരേടന്‍ (954 558 2245, റജി ജോമി (954 205 3569).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം