ആഷ്ഫോര്‍ഡില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു
Friday, August 29, 2014 6:57 AM IST
ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ രൂപീകൃതമായതിനുശേഷം നടത്തപ്പെടുന്ന പത്താമത് ഓണാഘോഷങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കായിക മത്സരങ്ങളോടെ തുടക്കം കുറിച്ചു.

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം 'തിരുവോണം 2014' സെപ്റ്റംബര്‍ 20ന് (ശനി) രാവിലെ ഒമ്പതു മുതല്‍ നോര്‍ട്ടണ്‍ നാറ്റ്ച്ബുള്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ തോമസ് അറിയിച്ചു.

രാവിലെ ഒമ്പതിന് പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന കാര്യ പരിപാടികള്‍ രാത്രി എട്ടിന് സമ്മാനദാനത്തോടെ സമാപിക്കും. ആഘോഷത്തോടനുബന്ധിച്ച് പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും വടംവലി മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഉച്ചക്ക് 12 ന് കേരള തനിമയിലുളള രുചികരമായ ഓണസദ്യയും അതെ തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടേയും കലാപരിപാടികളും അരങ്ങേറും. ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന ഈഅവസരത്തില്‍ മുന്‍ ഭാരവാഹികളെ ആദരിക്കുന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.

ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ആഷ്ഫോര്‍ഡിലേയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളി സമൂഹത്തെയും സസന്തോഷം ആഷ്ഫോര്‍ഡിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജോമോന്‍ ജോസ് അറിയിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്നും പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ട്രഷറര്‍ റെന്നി മാത്യുവിനെ 077 7204 5861 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ആഘോഷപരിപാടികള്‍ക്ക് രാജീവ് തോമസ്, ജോമോള്‍ സാബര്‍, എബി മാത്യു, ജോജി കോട്ടയ്ക്കല്‍, ജസ്റ്റി കുര്യന്‍, സുബിന്‍ തോമസ്, ബെര്‍ളിന്‍ പോള്‍, ബൈജു ജോസഫ്, ബിനു ഫിലിപ്പ്, ലിജു മാത്യു, സോജന്‍ ജോസഫ്, ബോബി എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: സോജന്‍ ജോസഫ്