ജര്‍മനിയില്‍ കംപ്യൂട്ടര്‍ മേഖലയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം
Friday, August 29, 2014 6:56 AM IST
ഫ്രാങ്ക്ഫര്‍ട്ട്: കംപ്യൂട്ടര്‍ മേഖലയില്‍ വിദഗ്ധരായ തൊഴില്‍ അന്വേഷകര്‍ക്ക് നിരവധി ഒഴിവുകളുമായി ജര്‍മനിയും യൂറോപ്പും. സോഫ്റ്റ്വെയര്‍ എന്റ്വികര്‍, ആര്‍ക്കിടെക്ട്, പ്രോജക്ട് ലൈറ്റര്‍, ഐടി കണ്‍സള്‍ട്ടന്റ്, സപ്പോര്‍ട്ട് അസിസ്റന്റ്, സിസ്റം സെപ്ഷലിസ്റ് തുടങ്ങി നിരവധി ഒഴിവുകളില്‍ പല കമ്പനികളും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും വിദഗ്ധ പരിശീലനം ഉള്ളവരുമായ ഉദ്യോഗാര്‍ഥികളെ അന്വേഷിക്കുന്നു.

യൂറോപ്പിലെ വിവിധ കമ്പനികളില്‍ ഉണ്ടാകുന്ന ഐടി ഒഴിവുകളില്‍ റിക്രൂട്ട്മെന്റ് നടത്താനായി 'ഐടി ബോര്‍ഡ്' എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നു. കമ്പനി 2002 ല്‍ ഇംഗ്ളണ്ടില്‍ തുടങ്ങിയതും ഇപ്പോള്‍ ഹോളണ്ട്, ബെല്‍ജിയം, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പ്രാദേശിക ഓഫീസുകള്‍ ഉള്ളതുമായ ഒരു റിക്രൂട്ട്മെന്റ് ഏജന്‍സി ആണ്. സ്ഥാപനത്തിന് ജര്‍മന്‍ ഐടി മിഡില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (ബുണ്ടസ് ഫെര്‍ബാന്‍ഡ് ഐടി മിറ്റില്‍ സ്റ്റാന്‍ഡ്) അംഗീകാരം ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഐടി ബോര്‍ഡുമായി നേരിട്ട് ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍