ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഓഗസ്റ് 31 ന്
Friday, August 29, 2014 6:53 AM IST
ഫിലാഡല്‍ഫിയ: സാഹോദരീയ നഗരത്തിലെ ഇതര സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റേറ്റ് കേരള ഫോറമിന്റ് ആഭിമുഖ്യത്തില്‍ ഓഗസ്റ് 31 ന് (ഞായര്‍) വൈകുന്നേരം നാലിന് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറയത്തില്‍ (608 ണലഹവെ ഞറ, ജവശഹമറലഹുവശമ, ജഅ, 19115) വിപുലമായ രീതിയില്‍ ഈ വര്‍ഷത്തെ ഓണാഘോഷം നടത്തുവാനുളള ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി സംഘാടകര്‍ അറിയിച്ചു.

മലയാളത്തനിമയോടുകൂടിയ ഘോഷയാത്ര, മഹാബലിയുടെ എഴുന്നളളത്ത്, ചെണ്ടമേളം, തിരുവാതിരകളി, പൊതുസമ്മേളനം, ആദരിക്കല്‍ ചടങ്ങ്, വിഭവ സമൃദ്ധമായ ഓണസദ്യ, ഓണവിപണി തുടങ്ങിയ കേരളത്തിന്റെ തനതായ ശൈലിയിലുളള ആചാരാനിഷ്ടനങ്ങള്‍ക്കൊണ്ട് ഓണാഘോഷത്തിന്റെ മാറ്റ് പതിന്മടങ്ങ് വര്‍ധിക്കുമെന്ന് ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ മനോജ് ലാമണ്ണില്‍ പറഞ്ഞു.

ഗുരുസ്വാമി പാര്‍ത്ഥസാരഥി പിളള, ബ്രണ്ടന്‍ ബോയില്‍ (സ്റേറ്റ്, അസംബ്ളിമാന്‍) ബ്രയന്‍ ഒനീല്‍ (സിറ്റി, കൌണ്‍സിലര്‍), ജോര്‍ജ് ജോസഫ് (ഈ-മലയാളി) തുടങ്ങിയ പ്രമുഖര്‍ ഓണസന്ദേശം നല്‍കും. കൂടാതെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ട്രൈസ്റ്റേറ്റ്- കേരള ഫോറം ചെയര്‍മാന്‍ സുരേഷ് നായര്‍ അറിയിച്ചു.

ഓണാഘോഷത്തിനോടനുബന്ധിച്ച് കലാ കേരളത്തിന്റെ സംഭാവനയായ സിനിമാ- സീരിയല്‍ കലാകാരന്മാരുടെ ഓണം ബംബറായ സൂപ്പര്‍ സ്റാറുകളില്ലാത്ത സൂപ്പര്‍ ഹിറ്റ് ഷോ കഴിഞ്ഞ വേദികളിലെല്ലാം നിറഞ്ഞ സദസില്‍ കൈയടികള്‍ നേടിക്കൊണ്ട് ജൈത്രയാത്ര തുടരുന്ന 'സൂര്യ സായാഹ്നം സ്റേജ് ഷോ' അരങ്ങേറും.

ജനഹൃദയങ്ങളില്‍ ഗാനാലാപന മികവുകൊണ്ട് സംഗീതത്തിന്റെ തേന്‍ മഴ പെയ്യിക്കുന്ന യുവഗായകരില്‍ ശ്രദ്ധേയരായ അരുണ്‍ ഗോപന്‍ - സോണിയ, കോമഡി വേദികളിലെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിമാരായി വിലസുന്ന സെന്തില്‍ (നത്തോലി), ദീപു പാറശാല, ജസ്റ്റിന്‍ കോഴിക്കോട് കലാവേദികളിലെ നിറസാന്നിധ്യങ്ങളായ രാജേഷ് ഹബാര്‍, ഷാജു, അംബികാ മോഹന്‍ കണ്ണിനും കാതിനും കുളിര്‍മ പകരുന്ന നൃത്തങ്ങളവതരിപ്പിക്കുന്ന ശ്രീലക്ഷ്മി, അമല തുടങ്ങിയ ധാരാളം കലാകാരന്മാരുടെയും കലാകാരികളുടെയും നേതൃത്വത്തില്‍ കണ്ടു മടുത്ത സ്റേജ് ഷോകളുടെ മുരടിപ്പുകളില്‍ നിന്നും പുതുപുത്തന്‍ അവതരണ ശൈലികൊണ്ട് വ്യത്യസ്തത നിറഞ്ഞ കലോപഹാരം ഓണസമ്മാനമായി കുടുംബ പ്രേക്ഷകരായ പ്രവാസി മലയാളികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഫിലിപ്പോസ് ചെറിയാന്‍, അലക്സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, ജോബി ജോര്‍ജ്, സുധാ കര്‍ത്താ, വിന്‍സന്റ് ഇമ്മാനുവല്‍, സാജന്‍ വര്‍ഗീസ്, ഈപ്പന്‍ മാത്യു, രാജന്‍ ശാമുവല്‍, തോമസ് പോള്‍, ജോസഫ് മാണി, സുനില്‍ ലാമണ്ണില്‍, ജോസഫ് ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിവിധ കമ്മിറ്റികളുടെ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നതായി ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ംംം.ൃശമെേലേസലൃമഹമളീൃൌാ.ീൃഴ.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്