ചന്ദാപുര ദേവാലയം കൂദാശ ചെയ്തു
Friday, August 29, 2014 6:22 AM IST
ബാംഗളൂര്‍: ബാംഗളൂര്‍ സീറോ മലബാര്‍ സഭയുടെ കീഴില്‍ ചന്ദാപുരയില്‍ പുതിയ ദേവാലയം കൂദാശ ചെയ്തു. ഡി സാലസ് സ്കൂള്‍ കാമ്പസില്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ദേവാലയത്തിന്റെ കൂദാശാകര്‍മം നിര്‍വഹിച്ചു. ബാംഗളൂരില്‍ സീറോ മലബാര്‍ സഭയുടെ 23-ാമത്തെ യൂക്കരിസ്റിക് സെന്ററാണ് ഇത്. ഇതുകൂടാതെ 23 ഇടവക ദേവാലയങ്ങളും ഉണ്ട്. ഹെബാഗൊഡി വ്യാകുലമാതാ ഇടവകയുടെ കീഴിലായിരിക്കും ഈ ദേവാലയം. ഹെബാഗൊഡി വികാരി ഫാ. ജോസ് കോക്കണ്ടത്തില്‍ എംഎസ്എഫ്എസിനും പുതിയ സെന്ററിന്റെ ഇന്‍ചാര്‍ജ് ഫാ. ബൈജു പുതുശേരി ഒഎസ്എഫ്എസിനും ബാംഗളൂര്‍ എപ്പിസ്കോപ്പല്‍ വികാര്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ നിയമന ഉത്തരവ് കൈമാറി. ഒഎസ്എഫ്എസ് കൌണ്‍സിലര്‍ ഫാ. ഷാജി കാഞ്ഞിരപ്പറമ്പില്‍, ബാംഗളൂര്‍ ലെയ്റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍, ബിജു ജോര്‍ജ് എന്നിവര്‍ കൂദാശാ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.