'പെനിയേല്‍' പുസ്തക പ്രകാശനം നിര്‍വഹിച്ചു
Thursday, August 28, 2014 8:31 AM IST
കരോള്‍ട്ടണ്‍: യാക്കോബിന്റെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ 'പെനിയേല്‍' പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. കരോള്‍ട്ടണ്‍ ബിലിവേഴ്സ് ബൈബിള്‍ ചാപ്പല്‍ അംഗമായ ഷിബു ജേക്കബാണ് പുസ്തക രചന നടത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുളള ഷിബു ജേക്കബ് കാലിക്കറ്റ് കേരള സര്‍വകലാശാലകളില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 12 വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈഎഎഫ് മലബാര്‍ ഡിവിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2001 മുതല്‍ ഡാളസില്‍ കുടുംബ സമേതം താമസിക്കുന്നു. അറിയപ്പെടുന്ന സാഹിത്യകാരനുംകൂടിയാണ് ഷിബു ജോണ്‍.

ദുബായില്‍ നിന്നുളള ജെയിംസ് കുര്യനാണ് കവര്‍ പേജ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ സിയോന്‍ മിഷന്‍ ചാരിറ്റബിള്‍ ട്രസ്റാണ് പുസ്തക ചുമതല നിര്‍വഹിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍