മിഷന്‍ ലീഗ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും മാര്‍ഗരേഖാ പ്രകാശനവും
Wednesday, August 27, 2014 8:52 AM IST
ബാംഗളൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് ബാംഗളൂര്‍ മിഷന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും പ്രവര്‍ത്തന മാര്‍ഗരേഖാ പ്രകാശനവും ഡി സാലസ് അക്കാഡമിയില്‍ സീറോ മലബാര്‍ മിഷന്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. എപ്പിസ്കോപ്പല്‍ വികാരി റവ.ഡോ. മാത്യു കോയിക്കര, മിഷന്‍ ലെയ്റ്റി കോഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ടൈറ്റസ് തോമസ്, അസോസിയേറ്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജോയ്സ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫിലിപ്പ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, എപ്പിസ്കോപ്പല്‍ വികാരിയായി നിയമിതനായ റവ. ഡോ. മാത്യു കോയിക്കര എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.