എംജിഎം സ്റഡി സെന്ററില്‍ ക്ളാസുകള്‍ സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കും
Wednesday, August 27, 2014 8:40 AM IST
ന്യൂയോര്‍ക്ക്: കഴിഞ്ഞ പതിനേഴ് വര്‍ഷമായി ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും ഭാരത കലകളും അഭ്യസിപ്പിച്ചുവരുന്ന എംജിഎം സ്റഡി സെന്ററിന്റെ പതിനെട്ടാമത് അധ്യയന വര്‍ഷം സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു.

മലയാള ഭാഷാ പഠനം കൂടാതെ ഡാന്‍സ്, സംഗീതം, പിയാനോ, പ്രസംഗം, ബാസ്ക്കറ്റ് ബോള്‍ എന്നിവയില്‍ വിദഗ്ധരായ അധ്യാപകരാല്‍ പരിശീലനം നല്‍കിവരുന്നു. കൂടാതെ ഈ വര്‍ഷം മുതല്‍ വയലിന്‍, ഒപ്പന എന്നിവയ്ക്കും ക്ളാസുകള്‍ ഉണ്ടാകും.

ലീലാമ്മ ടീച്ചര്‍, പ്രശസ്ത നര്‍ത്തകി ബിന്ധ്യ പ്രസാദ്, കൃപാ പിള്ള, കലാഭവന്‍ ലാലി, ഫാ. ജോണ്‍സന്‍ കോട്ടപ്പുറത്ത്, ഡോ. ജോണി കോവൂര്‍, ലാന (റഷ്യ) എന്നീ അധ്യാപകരാണ് ക്ളാസുകള്‍ നയിക്കുന്നത്.

യോങ്കേഴ്സിലുള്ള പബ്ളിക് സ്കൂള്‍ 29ല്‍ എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഏഴുവരെയാണ് ക്ളാസുകള്‍.

2014-15 വര്‍ഷത്തെ ക്ളാസുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. നൈനാന്‍ ടി. ഈശോ 914 645 0101.

വിലാസം: 47, ഇൃീ്യറീി ഞറ, ഥീിറലൃ 10710, ചലം ഥീൃസ.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി