മേരിക്കുട്ടി ജോസ് ഹൂസ്റണില്‍ നിര്യാതയായി
Wednesday, August 27, 2014 2:56 AM IST
കോട്ടയം: മുടിയൂര്‍ക്കര തെങ്ങുംപ്ളാക്കല്‍ ജോസ് ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോസ് (67) അമേരിക്കയിലെ ഹൂസ്റണില്‍ നിര്യാതയായി. സംസ്കാരം ഓഗസ്റ് 30-ന് ശനിയാഴ്ച ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ചില്‍.

പരേത വെട്ടിമുകള്‍ മാലിയില്‍ (കരിക്കയ്ക്കണാംതൊട്ടിയില്‍) കുടുംബാംഗമാണ്. മക്കള്‍: ജോളി, ജില്‍സണ്‍ (ഇരുവരം യുഎസ്എ). പരേതയുടെ ആത്മശാന്തിക്കായി ഓഗസ്റ് 28-ന് (വ്യാഴം) മുടിയൂര്‍ക്കര തിരുകുടുംബ ദേവാലയത്തില്‍ ദിവ്യബലിയും മറ്റ് തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കും. ടി.ജെ. മാത്യു തെങ്ങുംപ്ളാക്കല്‍ അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 001 713 995 6811 (യുഎസ്എ), 094477 37899 (കേരളം).