മോനിച്ചന്‍ മഠത്തിലിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ കൊച്ചിന്‍ ക്ളബ് അനുശോചിച്ചു
Wednesday, August 27, 2014 2:54 AM IST
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ളബിന്റെ കോര്‍ഡിനേറ്റര്‍ ആയിരുന്ന മോനിച്ചന്‍ മഠത്തിലിന്റെ നിര്യാണത്തില്‍ സംഘടനാ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി. അമേരിക്കന്‍ പ്രവാസികളുടെ ആദ്യ തലമുറക്കു ശേഷം വന്നവരില്‍ പ്രവര്‍ത്തന ശൈലികൊണ്ട് തനതായ വ്യക്തിത്വം നേടിയ ആളായിരുന്നു മോനിച്ചന്‍ മഠത്തില്‍.

കൊച്ചിന്‍ ക്ളബിന്റെ ജൂലൈ 27-ന് കൂടിയ മീറ്റിംഗില്‍ മോനിച്ചന്‍ വളരെയധികം തമകശകളും റിട്ടയര്‍മെന്റ് ലൈഫിനെപ്പറ്റിയും നാലു മാസത്തോളം നാട്ടില്‍ പോയി കുടുംബാക്കാരോടും സുഹൃത്തുക്കളോടും നാട്ടുകാരോടുമൊപ്പം ചിലവഴിച്ച ദിവസങ്ങളെപ്പറ്റിയും ഒക്കെ വളരെ സന്തോഷപൂര്‍വ്വം വിവരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി എന്നും പറയുകയുണ്ടായി.

മോനിച്ചന്റെ ആകസ്മികമായ വേര്‍പാടില്‍ കൊച്ചിന്‍ ക്ളബ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരദോ, സെക്രട്ടറി ബിജി ഫിലിപ്പ്, ചെയര്‍മാന്‍ ജോസ് ആന്റണി പുത്തന്‍വീട്ടില്‍ മറ്റു ഭാരവാഹികളായ സൈമണ്‍ ഇലക്കാട്, സുരേഷ് കണ്ണോക്കട, ജോയി ജോസഫ്, ഷാജു ജോസഫ്, ജീന്‍ പുത്തന്‍പുരയ്ക്കല്‍, ഫെബിന്‍ മുത്തേരില്‍, ജോര്‍ജ് ഡിസില്‍വ, ജോയി കൊല്ലപ്പള്ളി, അലോഷ്യസ് എടക്കര, പ്രിന്‍സ് മാഞ്ഞൂരാന്‍, പീറ്റര്‍ ദ്വറാവു, വര്‍ഗ്ഗീസ് മാളിയേക്കല്‍ എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം