മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടു നോമ്പാചരണം
Tuesday, August 26, 2014 9:03 AM IST
മസ്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണം ഓഗസ്റ് 31 (ഞായര്‍) മുതല്‍ സെപ്റ്റംബര്‍ എഴു വരെ നടക്കും.

എല്ലാ ദിവസവും വൈകിട്ട് 7.30 മുതല്‍ സെന്റ് മേരീസ് ചാപ്പലില്‍ സന്ധ്യ പ്രാര്‍ഥനയും കുര്‍ബാനയും വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ ഒന്നിന് കാലം ചെയ്ത മോര്‍ ബസേലിയോസ് പൌലോസ് രണ്ടാമന്‍ ബാവയുടെ ഓര്‍മയും ഉണ്ടായിരിക്കും.

നോമ്പിന്റെ സമാപനദിനമായ ഏഴിന് (ഞായര്‍) റൂവി പിസിഒ ഹാളില്‍ വൈകിട്ട് ഏഴു മുതല്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, സ്നേഹവിരുന്ന് എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് ഫാ. നൈനാന്‍ തോമസ് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം