ഐഎസ്സി മസ്കറ്റ് കഥാ ശില്‍പ്പശാല ഓഗസ്റ് 29 ന്
Tuesday, August 26, 2014 9:02 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം മസ്കറ്റിലെ കഥാകൃത്തുകള്‍ക്കായ് കഥാ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്് 29 ന് (വെള്ളി) വൈകുന്നേരം ആറിന് ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

പ്രമുഖ പ്രവാസി എഴുത്തുകാരന്‍ ഹാറുണ്‍ റഷീദ് ശില്‍പ്പശാല നയിക്കും. മസ്കറ്റിലെ കഥാകൃത്തുക്കള്‍ക്ക് തങ്ങളുടെ കഥകള്‍ അവതരിപ്പിക്കുവാനും ചര്‍ച്ച ചെയ്യുവാനും ഈ വേദിയെ ഉപയോഗപ്പെടുത്താം. വളര്‍ന്നു വരുന്ന കഥാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് മലയാള ഭാഷയെയും കഥാ സാഹിത്യത്തെയും പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരം പരിപാടികള്‍ കൊണ്ട് കേരളാ വിഭാഗം ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം