പുസ്തക ചന്തയും സാംസ്കാരിക സദസും
Tuesday, August 26, 2014 8:40 AM IST
റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ റിവൈവ് 2014 കാമ്പയിന്റെ ഭാഗമായി സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ പുസ്തക പ്രദര്‍ശനവും വില്‍പ്പനയും സാംസ്കാരിക സദസും സംഘടിപ്പിക്കുന്നു.

പ്രവാസ ലോകത്തെ മുഴുവന്‍ എഴുത്തുകാരുടേയും വിവിധ സംഘടനകളുടേയും പ്രസിദ്ധീകരിച്ച നോവലുകളും ചെറുകഥകളും കവിത സമാഹാരങ്ങളും ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച കൃതികളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അബ്ദുസമദ് കൊടിഞ്ഞി (0504124498), ശുഹൈബ് പനങ്ങാങ്ങര (0553224611), അഡ്വ. അനീര്‍ പെരിഞ്ചീരി (0564626756) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍