മാപ്പിളകലാവേദി ഭാരവാഹികള്‍ ഇന്ത്യന്‍ എംബസി ഭാരവാഹികളെ സന്ദര്‍ശിച്ചു
Tuesday, August 26, 2014 8:39 AM IST
കുവൈറ്റ്: വൈറ്റിലെ മാപ്പിള കലാസ്വാദകരുടെ സംഘടനയായ മാപ്പിള കലാവേദി ഭാരവാഹികള്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാഷിഷ് ഗോല്‍ധാര്‍, സെക്കന്‍ഡ് സെക്രട്ടറിമാരായ ശിവ് സാഗര്‍, ഡോ. സുശീല്‍ കുമാര്‍ എന്നിവരെ സന്ദര്‍ശിച്ചു.

2014 ഓഗസ്റ് 21ന് ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഹബീബുള്ള മുട്ടിച്ചൂര്‍ (പ്രസിഡന്റ്), റാഫി കല്ലായി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് റാഫി, അബ്ദുള്‍ സലാം എന്നിവര്‍ മാപ്പിളകലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരി ച്ചു. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നന്മക്കായി എംബസി നടത്തുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കും മാപ്പിളകലാവേദി തങ്ങളുടെ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു. എംബസിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമ്പരാഗത മാപ്പിള കലാരൂപങ്ങള്‍ അവതരിപ്പിക്കുവാനുള്ള സന്നദ്ധത എംബസി സ്വാഗതം ചെയ്തു. ഇന്ത്യന്‍ സമൂഹത്തിന്റെ കലാ സാംസ്കാരിക പ്രവര്‍ ത്തനങ്ങള്‍ക്കായി കുവൈറ്റില്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്ഥിരംവേദി എന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് എംബസി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍