'ജനോപകാരമായ സര്‍ക്കാരിന്റെ നീക്കത്തെ അര്‍ഥശുദ്ധിയോടെ മാനിക്കണം'
Tuesday, August 26, 2014 5:53 AM IST
ഡാളസ്: സമ്പൂര്‍ണ മദ്യവര്‍ജന നയം കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കേരള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രകോപിതരായ ചില രാഷ്രീയ, സാമുദായിക പ്രതിനിധികള്‍ ക്രിസ്ത്യന്‍ സഭയുടെ ആചാരങ്ങളുടെ ഭാഗമായ വീഞ്ഞു നിര്‍ത്തലാക്കണമെന്ന് പറയുന്നത് വ്യാമൂഢതയുടെ മര്‍മരമായി കൂട്ടിയാല്‍ മതിയെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ജോ ചെറുകര (ന്യൂയോര്‍ക്ക്) അഭിപ്രായപ്പെട്ടു.

മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ രാഷ്രീയ, സാമുദായിക നേതാക്കള്‍ ഉപേക്ഷിക്കണമെന്നും ജനോപകാരമായ സര്‍ക്കാരിന്റെ നീക്കത്തെ അര്‍ഥശുദ്ധിയോടു എല്ലാവരും മാനിക്കേണ്ടതാണെന്നും ചെറുകര അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ