സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ സതേണ്‍ റീജണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
Tuesday, August 26, 2014 5:52 AM IST
ഹൂസ്റണ്‍: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ സതേണ്‍ റീജിയണില്‍പ്പെട്ട അറ്റ്ലാന്റാ, ഡാളസ്, ഹൂസ്റണ്‍ എന്നീ ഇടവകകള്‍ ചേര്‍ന്നു വര്‍ഷം തോറും നടത്തി വരുന്ന റീജണല്‍ കോണ്‍ഫറന്‍സ് ഈ വര്‍ഷം ഓഗസ്റ് 22 ന് (വെള്ളി) മുതല്‍ 24 ന് (ഞായര്‍) വരെയുള്ള ദിവസങ്ങളില്‍ ടെക്സസ് സ്റേറ്റിലെ ഹണ്ട്സ് വില്ലായിലുളള ഫ്രന്റിയര്‍ ക്യാമ്പിന്റെ പ്രകൃതി രമണിയമായ ഫോസില്‍ ക്രീക്കില്‍ വച്ച് സംഘടിച്ചു.

കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം സാക്ഷികരണം എന്നുളളതായിരുന്നു. സതേണ്‍ റീജിയണ്‍ പ്രസിഡന്റ് ഫാ. കെ.ബി. കുരുവിള കോണ്‍ഫറന്‍സിന്റെ ചിന്താവിഷയത്തെ ആധാരമാക്കി അപ്പോസ്തോല പ്രവര്‍ത്തികള്‍ ഒന്നാം അധ്യായം എട്ടാം വാക്യം ഉദ്ധരിച്ചുകൊണ്ട് ഒന്‍പതാമത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ഫാ. പി.എം. ശാമുവല്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. ചിന്താവിഷയത്തെ ആസ്പദമാക്കി റോമല്‍ ജേക്കബ്, അഭിലാഷ് ജോസഫ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

ബ്രയണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ടീം ഗാനശുശ്രൂഷ നടത്തി. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി കെല്‍സി ശാമുവലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി