പ്രഫ. ജോസഫ് ചെറുവേലിയുടെ 'എ പാസേജ് ടു അമേരിക്ക' പുസ്തകം പ്രകാശനം ചെയ്തു
Tuesday, August 26, 2014 4:43 AM IST
തിരുവനന്തപുരം: പ്രഫ. ജോസഫ് ചെറുവേലിയുടെ 'അ ജമമൈഴല ീ അാലൃശരമ' എന്ന പുസ്തകത്തിന്റെ പ്രമുക്തി കര്‍മ്മം തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍വെച്ച് ഓഗസ്റ്റ് 20 നു മന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിച്ചു.

അമേരിക്കയിലെ ന്യൂയോര്‍ക്ക് നിവാസിയും, അമേരിക്കന്‍ മലയാളി സമൂഹത്തിലെ കലാ-സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രമുഖ വ്യക്തിയും, എഴുത്തുകാരനും, പ്രാസംഗികനുമായി എല്ലാവര്‍ക്കും സുപരിചിതനും, സുസമ്മതനുമായ പ്രഫ. ജോസഫ് ചെറുവേലിയുടെ 'അ ജമമൈഴല ീ അാലൃശരമ' എന്ന ഇംഗ്ളീഷ്് പുസ്തകം തിരുവനന്തപുരത്തെ പത്മനാഭ സ്വാമിക്ഷേത്രത്തോടനുബന്ധിച്ചുള്ള തീര്‍ത്ഥപാദമണ്ഡപത്തിലെ നിറഞ്ഞസദസ്സില്‍വച്ച് മന്ത്രി കെ.സി.ജോസഫ് പ്രകാശനം ചെയ്തു. മന്ത്രിയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത് കേരളസര്‍വ്വകലാശാലയുടെ ഇംഗ്ളീഷ് വിഭാഗം മേലധികാരിയായ ഡോ. മായദത്ത് ആണ്. ഗ്രന്ഥകര്‍ത്താവിന്റെ സഹോദരപുത്രന്‍ പബ്ളിക്ക് വര്‍ക്സ് ഡിപ്പാര്‍ട്മെന്റില്‍ നിന്നും ചീഫ് എന്‍ജിനീയറായി വിരമിച്ച ജെയ്ക് ജോസഫ് സദസിനു സ്വാഗതമരുളി. സിഎംഐ സഭയുടെ തിരുവനന്തപുരം പ്രോവിന്‍സിന്റെ സുപ്പീരയര്‍ ഫാദര്‍ സാജന്‍ മഠത്തില്‍ ആശംസ പ്രസംഗം ചെയ്ത് പരിപാടിയെ അനുഗ്രഹിച്ചു.

യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചത് പ്രഫ. ചെറുവേലിയുടെ സഹപാഠിയും, കേരള സര്‍ക്കാരില്‍നിന്നും ചീഫ് സെക്രട്ടറിയായി വിരമിച്ചയാളും, കാലടി ശ്രീശങ്കര സംസ്കൃത കോളേജിലെ വൈസ് ചാന്‍സലറുമായ ശ്രീ ആര്‍. രാമചന്ദ്രന്‍ നായരാണ്. പുസ്തകപ്രകാശനകര്‍മ്മ പരിപാടികള്‍ക്ക് നേത്രുത്വം വഹിച്ചതും അദ്ദേഹമാണ്. അമ്പത്തിയാറുവര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന സതീര്‍ത്ഥ്യന്റെ പുസ്ത്കത്തിന്റെ പ്രമുക്തികര്‍മ്മം സമുചിതമായി നിര്‍വ്വഹിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായി. വളരെയധികം ഭജനകളും, കീര്‍ത്തനങ്ങളും രചിച്ചിട്ടുള്ള ശ്രീ രാമചന്ദ്രന്‍നായര്‍ എഴുത്തുകാരനായ സഹപാഠിയുടെ പുസ്തകപ്രകാശന കര്‍മ്മപരിപാടിയെ ഉജ്ജ്വലമായ ഒരു ഉപക്രമപ്രസംഗം കൊണ്ട് മംഗളമാക്കി. അദ്ദേഹത്തിന്റെ മൂന്നു കീര്‍ത്തനങ്ങള്‍ കുമാരി വിഷ്ണുജ ഭക്തിസാന്ദ്രമായി ആലപിച്ചു. തിരുവനന്തപുരത്തെ ആള്‍ സെയിന്റ്സ് കോളേജിലെ പ്രൊഫസ്സര്‍ ഖൈറുണീസ പുസ്തകത്തെ പരിചയപ്പെടുത്തികൊണ്ട് സംസാരിച്ചു. വിലമതിക്കാനാവാത്ത പുസ്തകമാണിത് അതുകൊണ്ട് ഇതിനുവിലയിട്ടിട്ടില്ലെന്ന് അവര്‍ ചൂണ്ടികാണിച്ചു. ഈ പുസ്തകം ഒരു എന്‍സൈക്ളോപീഡിയയോ, വിദ്യാലയങ്ങളില്‍ പാഠപുസ്തകമായോ ഉപയോഗിക്കന്‍ യോഗ്യമാണെന്നു അവര്‍ പറഞ്ഞു.പുസ്തകത്തിലെ ഓരോ സന്ദര്‍ഭങ്ങളും, സാഹചര്യങ്ങളും വര്‍ണ്ണിച്ചിരിക്കുന്നത് വായനകാരനു അതുമായിതദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നവിധമാണെന്നു അവര്‍ വിസ്തരിച്ചു.

ഗ്രന്ഥകര്‍ത്താവും സംഘാടകനും സഹപാഠികളായത് കൊണ്ട് ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന്റെ അനുഭൂതി ഉള്‍കൊള്ളുന്നവിധമായിരുന്നു സദസ്സ്. ഗ്രന്ഥകര്‍ത്താവിന്റെ ജന്മദേശമായ കുട്ടനാടുമായിമറ്റുള്ളവര്‍ക്കുള്ള ബന്ധവും യാദ്രുശ്ഛികമായി അറിയാന്‍ കഴിഞ്ഞത് എല്ലാവരിലും കൌതുകം ഉണര്‍ത്തി. ഐ എ എസുകാരനാകാന്‍ മോഹമുണ്ടായിരുന്നെങ്കിലും അതുപേക്ഷിച്ച് അമേരിക്കയില്‍ ഉപരി പഠനം നടത്തി വിശിഷ്ടമായ അദ്ധ്യാപനം സ്വീകരിച്ച പ്രഫ. ചെറുവേലിയെപോലെ തനിക്കും ആ പാത തിരഞ്ഞെടുത്താല്‍ മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് ശ്രീരാമചന്ദ്രന്‍ നായര്‍ പറഞ്ഞത് സദസ്സിനെ രസിപ്പിച്ചു.

ചായ സല്‍ക്കാരത്തോടെ യോഗം സമംഗളം സമാപിച്ചു. പ്രഫ. ചെറുവേലിയുടെ ഇളയ സഹോദരന്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ സി.എം. വര്‍ഗീസ് എല്ലാവര്‍ക്കും നന്ദിപറഞ്ഞു.പുസ്തകത്തിന്റെ കോപ്പികള്‍ ആവശ്യമുള്ളവര്‍ പ്രൊഫ ജോസഫ് ചെറുവേലിയുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 718 487 3761.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം