സമസ്ത ബഹ്റൈന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
Monday, August 25, 2014 8:23 AM IST
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ ബഹ്റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന സമസ്ത മദ്രസകളിലെ അധ്യാപകരുടെ കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്റൈന്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം മനാമ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പ്രസിഡന്റായി ഹംസ അന്‍വരി മോളൂരിനെയും ജനറല്‍ സെക്രട്ടറിയായി സി.കെ. ഇബ്രാഹിം മൌലവിയെയും ട്രഷററായി മുഹമ്മദലി വളാഞ്ചേരിയെയും യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി സലീം ഫൈസി പന്തീരിക്കര, സയ്യിദ് മുഹമ്മദ് വഹബി, ഷൌക്കത്തലി ഫൈസി വയനാട് (വൈസ് പ്രസിഡന്റുമാര്‍), മൂസ മൌലവി വണ്ടൂര്‍, ഉമ്മര്‍ മൌലവി വയനാട്, ജമാല്‍ മൌലവി (ജോ.സെക്രട്ടറിമാര്‍), എം.സി മുഹമ്മദ് മൌലവി (പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍), അബ്ദുള്‍ അസീസ് മൌലവി കാന്തപുരം, അബൂബക്കര്‍ ബാഖവി, ഇബ്രാഹിം ദാരിമി (വൈസ്.ചെയര്‍മാന്മാര്‍).

ചടങ്ങില്‍ ഹംസ അന്‍വരി മോളൂര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി, അന്‍സാര്‍ അന്‍വരി കൊല്ലം, കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, സൈതലവി മുസ്ലിയാര്‍, എസ്.എം അബ്ദുള്‍ വാഹിദ്, അഷ്റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാമ്പള്ളി, നൂറുദ്ദീന്‍ മുണ്േടരി തുടങ്ങി സമസ്ത കേന്ദ്ര ഏരിയാ ഭാരവാഹികള്‍ പങ്കെടുത്തു. ഇബ്രാഹിം മൌലവി സ്വാഗതവും മൂസ മൌലവി വണ്ടൂര്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 00973 33477439.