മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ 'ഓണം പൊന്നോണം 2014' സെപ്റ്റംബര്‍ ആറിന്
Monday, August 25, 2014 8:16 AM IST
മെല്‍ബണ്‍: മെല്‍ബണിലെ ആദ്യ മലയാളി സംഘടനയായ എംഎവിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് (ശനി) നോബിള്‍ പാര്‍ക്ക് സെക്കന്‍ഡറി കോളജില്‍ നടക്കും.

വ്യത്യസ്തമായ ഓണക്കാഴ്ചകളുമായാണ് ഈ വര്‍ഷം എംഎവി ഓണം പൊന്നോണം കൊണ്ടാടുന്നത്. 37 വര്‍ഷം പ്രായമായ മാവ് ആദ്യകാല സ്മരണകള്‍ക്ക് പുതുജീവന്‍ നല്‍കി ആദ്യകാല പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി ഈ വര്‍ഷം ഓണം പൊന്നോണം ഒരുക്കുന്നു.

രാവിലെ 10.30ന് അത്തപ്പൂക്കള മത്സരത്തോടെ ഉത്രാടനാളിലെ ഓണാഘോഷത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികളുടെ മത്സരങ്ങള്‍, 12.30ന് ഓണസദ്യ, 2.30 മുതല്‍ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

സ്പടികം എന്ന സിനിമയില്‍ വില്ലന്‍ വേഷത്തെ അവതരിപ്പിച്ച് പ്രശസ്തനായ സ്പടികം ജോര്‍ജാണ് മുഖ്യാതിഥി. കൂടാതെ മെല്‍ബണിലെ വിവിധ സംഘടകള്‍ അവതരിപ്പിക്കുന്ന കലാപരിപാടിയും വിവിധ അസോസിയേഷന്റെ പ്രതിനിധികളും സാംസ്കാരിക, സാമൂഹിക, മത നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചിരിയുടെ സദ്യയുമായി പ്രശസ്ത കോമഡി കലാകാരന്മാരായ കോമഡി കസിന്‍സും ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണസദ്യ ബുക്കിംഗിനും: ജി.കെ മാത്യു (പ്രസിഡന്റ്) 0438700447, തോമസ് വാതപ്പള്ളി (വൈസ് പ്രസിഡന്റ്) 0412126009, സജി മുണ്ടയ്ക്കല്‍ (സെക്രട്ടറി) 0435901661, വിനോദ് ജോസ് (ട്രഷറര്‍) 0425007704, ജിനോ മാത്യു (ജോ. സെക്രട്ടറി) 0423404982, പ്രതീഷ് മാര്‍ട്ടിന്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) 0469787445, ഗോപകുമാര്‍ 0412906398, ഇന്നസെന്റ് 0412024706.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍