ലില്ലിക്കുട്ടി നൈനാന്റെ നിര്യാണത്തില്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ അനുശോചിച്ചു
Monday, August 25, 2014 8:16 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റീ ചെയര്‍മാനും കേരളാ ജ്യോതിയുടെ ചീഫ് എഡിറ്ററുമായിരുന്ന പരേതനായ നൈനാന്‍ ചാണ്ടിയുടെ ഭാര്യ ലില്ലിക്കുട്ടി നൈനാന്റെ നിര്യാണത്തില്‍ അനുശോചനവും ആദരാജ്ഞലികളും അര്‍പ്പിക്കുന്നതിനും വേണ്ടി അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തിലിന്റെ അധ്യക്ഷതയില്‍ ഒരു യോഗം ചേര്‍ന്നു. സെക്രട്ടറി ജയപ്രകാശ് നായര്‍ സ്വാഗതം ആശംസിച്ചു.

ലില്ലിക്കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ട്രഷറര്‍ മത്തായി പി ദാസ്, ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ കുര്യാക്കോസ് തരിയന്‍, പ്രസിഡന്റ് ഇലക്റ്റ് ഷാജി വെട്ടം, ഫൊക്കാന ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, അസോസിയേറ്റ് സെക്രട്ടറി ജോസഫ് കുരിയാപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തോടെ യോഗം അവസാനിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ