കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Monday, August 25, 2014 8:13 AM IST
കുവൈറ്റ്: കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പാപ്പിനിശേരി പാലക്കല്‍ വീട്ടില്‍ ഗോപാലന്‍ നമ്പ്യാരുടെ മകന്‍ സദാനന്ദന്‍ (53) ആണ് മരിച്ചത്. 15 വര്‍ഷമായി കുവൈറ്റിലുള്ള ഇദ്ദേഹം സുലൈബിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ടൈപ്പിംഗ് സെന്ററില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.

പ്രമുഖ സാമൂഹ്യ സംഘടനകളായ ഫ്രന്റ്സ് ഓഫ് കണ്ണൂരിന്റെയും കല കുവൈറ്റിന്റെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടില എത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍