സമ്പൂര്‍ണ്ണ മദ്യ നിരോധനം സര്‍ക്കാര്‍ നയത്തെ ഐസിഎഫ് സ്വാഗതം ചെയ്തു
Monday, August 25, 2014 3:57 AM IST
ജിദ്ദ: അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറക്കേണ്ടതില്ല്ലെന്ന തീരുമാനത്തിലൂടെ ഘട്ടം ഘട്ടമായി മദ്യ നിരോധനം നട്പ്പാക്കാനുള്ള തീരുമാനമെടുക്കുന്നതിന്‍ ഇച്ചാ ശക്തി കാണിച്ച കേരള സര്‍ക്കാറിനെ ഐ സി എഫ് ജിദ്ദ സെന്റ്രല്‍ കമ്മിറ്റി അഭിനന്ദിച്ചു. സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിനായി കേരളത്തിലെ ആബാല വ്രിദ്ദം ജനങ്ങളും നാളുകളായി ആഗ്രഹിക്കുകയും മത സാമൂഹിക സാംസ്കാരിക സംഘടനകള്‍ വര്‍ഷങ്ങളായി വിവിധ തലങ്ങളില്‍ സമരങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ളതാണ്‍. വൈകിയാണെങ്കിലും ധീരമായ നിലപാടിലൂടെ സര്‍ക്കാര്‍ ഇതിനായി മുന്നോട്ട് വന്ന തില്‍ ജനങ്ങള്‍ക്ക് സര്‍ക്കറില്‍ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്‍. മദ്യം കൊണ്ടുള്ളവിപത്തുകള്‍ ദൂര വ്യാപക്മാണ്‍. മദ്യാസക്തിയുള്ള വിഭാഗത്തെ തന്ത്രപരമായിബോധവല്ക്കരിക്കുന്നതിലൂടെ മാത്രമെ നിരോധനം കാര്യക്ഷമമായി നടപ്പക്കുന്നതില്‍ ലക്ഷ്യം കൈവരിക്കുകയുള്ളുവെന്നതിനാല്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടും പൊതു ജനങ്ങളുടെ പങ്കാളിത്ത്ത്തോടെയും വ്യാപകമായ ബോധവല്ക്കരണത്തിന്‍ സര്‍ക്കര്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അതു വഴി സമൂഹത്തെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന മദ്യാസക്തിയെ മാറ്റിയെടുക്കണമെന്നും ഐ സി എഫ് അവശ്യപ്പെട്ടു. കേരളത്തിലെ നിലവിലെസാഹചര്യത്തില്‍ മദ്യ ലോപികള്‍ വ്യാച മദ്യ ദുരന്തങ്ങള്‍ പോലോത്തത് സൃഷ്ടിക്കുകയും മദ്യ നിരോധന ശ്രമങ്ങള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യാനുള്ളസാഹചര്യങ്ങള്‍ കൂടുതലാണന്നിരിക്ക്ക്കെ പഴുതട്ച്ച നടപടികളിലൂടെ സര്‍ക്കാര്‍ മുന്‍ കരുതലുകളെടുക്കണ്മെന്നും യോഗം ആവശ്യപ്പെട്ടു.

കൊട്ടുക്കര മുഹയിധീന്‍ സഅദി അധ്യക്ഷം വഹിച്ചു. അബ്ദുറഹ്മാന്‍ മളാഹിരി, അബ്ദുല്‍ മജീദ് സഖാഫി എടവണ്ണ, അബ്ദുരഹീം വണ്ടൂര്‍, മുജീബ് എ ആര്‍ നഗര്‍,സൈദ് കൂമണ്ണ, ബഷീര്‍ പറവൂര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍