ജിദ്ദ: പ്രവാസജീവിതം പശ്ചാത്തലമാക്കി തീവ്രമായ മനുഷ്യബന്ധം ചിത്രീകരിച്ച 'രക്ത ബന്ധം ' ഹോം സിനിമ കാലിക സമൂഹത്തിനു നല്ല സന്ദേശമാണ് നല്കുന്നതെന്നു മജീദ് നഹ പറഞ്ഞു .മന്‍സൂര്‍ പെരിന്തല്‍മണ്ണ സംവിധാനവും തിരക്കഥയും ഗാനരചനയും നിര്‍വ്വഹിച സിനിമയുടെ സി ഡി റീഗല്‍ ടെ റ്റു ടെ മനജേര്‍ ബക്കറിന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .മാധ്യമ പ്രവര്ത്തകന് ഉസ്മാന് ഇരുമ്പുഴി അധ്യക്ഷത വഹിച്ചു . ആസ്വാദന തലത്തിലും അനുഭവതലത്തിലും പ്രവാസികള്‍ക്ക് ജീവിതഗന്ധിയായി ഉള്‍കൊള്ളാന്‍ കഴിയും വിധം സംവിധാനം ചെയ്ത സിനിമയുടെ പ്രദര്‍ശനം പ്രവാസികള്‍ക്ക് വ്യത്യസ്ഥമായ അനുഭവം പകര്‍ന്നു . പ്രവാസത്തിലേക്ക് പ്രവേശിക്കുന്ന ന്യൂജനറേഷന് തലമുറക്ക് സാക്ഷ്യം വരിക്കേണ്ടി വരുന്ന കലര്‍പ്പില്ലാത്ത ജീവിതാനുഭവങ്ങള്‍ ഒരു ഭാഗത്ത് അവതരിപ്പിക്കുമ്പോള്‍ വീടിനും കുടുംബത്തിനും വേണ്ടിയുള്ള കഷ്ടപാടിന്റെയും കഠിനാധ്വാനത്തിന്റെയും ഇടയില്‍ സ്വയം ജീവിക്കാന്‍ മറന്നു പോകുന്ന പ്രവാസികളെ മറുഭാഗത്തും അവതരിപ്പിക്കുന്ന ചിത്രമാണ് രക്തബന്ധം എന്ന് ഹോം സിനിമയെ പരിച്ചയപ്പെടിത്തികൊണ്ട് ബഷീര്‍ തൊട്ടിയന് പറഞ്ഞു . പ്രവാസികള്‍ക്ക് ലഭിക്കുന്ന പരിമിതമായ സമയവും സാഹചര്യവും അതോടൊപ്പം നിയന്ത്രണങ്ങളുടെ മതില്കെട്ടും ഭേദിച്ച് ഇങ്ങനെയൊരു സംരംഭത്തിനു മുന്നിട്ടിരങ്ങിയവരെ അഭിനന്ദിക്കുന്നതൊദൊപ്പം ഹോം സിനിമയടക്കമുള്ള കലാസൃഷ്ടികള്‍ താല്പര്യക്കാര്ക്ക് അവസരങ്ങള്‍ നല്‍കുന്നതിനെക്കാളും മഹത്തായ സന്ദേശങ്ങള്‍ നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും അക്കാര്യത്തോട് ഈ ചിത്രം നൂറു ശതമാനം നീതി പുലര്ത്തിയിട്ടുണ്െടന്നും മീഡിയ ഫോറം സെക്രട്ടറി സി കെ ശാക്കിര്‍ അഭിപ്രായപെട്ടു.
നസീര്‍ ബാവകുഞ്ഞു കഥ എഴുതിയ ചിത്രത്തിന്റെ നിര്‍മ്മാണം ശംസുദ്ധീന്‍ മോങ്ങമാണ്. വന്‍ വിജയം നേടിയ മരുപച്ച തേടി ,മരിച്ചാലും മറക്കൂല തുടങ്ങിയ സിനിമകളുടെ തുടര്‍ച്ചയായി മന്‍സൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ക്യാമറ സാലിഹ് ഇരുമ്പുഴിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത് .എഡിറ്റിംഗ് സഹീര്‍ നിലമ്പൂര്‍ .മന്‍സൂര്‍ പെരിന്തല്‍മണ്ണ ,അന്സിഫ് ഇരുമ്പുഴി ,രേഖ ജോയ് ,നസീര്‍ മുഴിപ്പിലങ്ങാട് ,ഗഫൂര്‍ കുന്നംപള്ളി ,റഹിമാന്‍ കിഴിശ്ശേരി ,ഉസ്മാന് ഇരുമ്പുഴി ,സുഹൈര്‍ മേപ്പറമ്പ് ,അനീസ് മലബാര്‍,സുബൈര്‍ ആലുവ ,ജുനൈദ് മോള്ലൂര് ,നൌെഫല്‍ പാണ്ടിക്കാട് എന്നിവരാണ് അഭിനയിച്ചിരിക്കുന്ന
ഗോപി നടുങ്ങാടി ,അനില്‍ നാരായണ ,കെ വി എ ഗഫൂര്‍ ,ഡോ :എ കെ കാസിം ,മിസ്റര്‍ ഇന്ത്യ മുഹമ്മദലി ,ജാഫരലി പാലക്കോട് ,അഡ്വ;മുനീര്‍ ,ഷരഫുദീന് കായംകുളം ,കെ ടി മുനീര്‍ ,മമ്മദു പൊന്നാനി എന്നിവര്‍ രക്തബന്ധം ഹോം സിനിമയുടെ നിരൂപണം നടത്തി സംസാരിച്ചു .മിര്‍സ ഷരീഫ് റഹിമാന്‍ കിഴിശ്ശേരി ,നൂഹ് ബീമാ പള്ളി ,ധന്യ പ്രശാന്ത് ,സന്ധ്യ മോഹന്‍ ,ഷബീര്‍ കൊട്ടപ്പുറം ,മന്‍സൂര്‍ മണ്ണാര്‍ക്കാട് ,യുനുസ് തൃത്താല ,അനഘ മോഹന്‍ ,രേഖ ജോയ്,ശിഹാബ് എന്നിവര്‍ ഗാനമേളയില്‍ അണിനിരന്നു .
നീമ തോമസ് ,ലിറ്റി തോമസ് ,ദിയ ജോയ് ,ജസ്ന ജബ്ബാര്‍ .ലീമ തോമസ് ,ഷെസ മറിയം ,സഫ സിദ്ദീഖ്,നീതു തോമസ് ,ഫവാസ് മുത്ത് ,ക്രിസ്റി ജോയ് ,റിസാന് ഹഖ് എന്നിവര്‍ പരിപാടിക്ക് കൊഴുപ്പേകി നൃത്തങ്ങള്‍ അവതരിപിച്ചു. നസീര്‍ ബാവക്കുഞ്ഞു സ്വാഗതവും നസീര്‍ മുഴുപ്പിലങ്ങാട് നന്ദിയും പറഞ്ഞു .യാസ് തിരൂരങ്ങാടി അവതാരകനായിരുന്നു.
റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍