'ആസ്വാദന സദസ്' സംഗീത വിരുന്നു സംഘടിപ്പിച്ചു
Monday, August 25, 2014 3:56 AM IST
ജിദ്ദ: സ്വാതന്ത്യ്രദിനത്തിന്റെ ഭാഗമായി യൂത്ത് ഇന്ത്യ ജിദ്ധ ശരഫിയ സര്‍ക്കിള്‍ 'ആസ്വാദന സദസ്' എന്ന പേരില്‍ സംഗീത വിരുന്നു സംഘടിപ്പിച്ചു. പലസ്തീനിന്റെ സ്വാതന്ദ്യ്ര പോരട്ടങ്ങളോട് ഐക്യ ദാര്ട്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കവിതകളും ഗാനങ്ങളും പരിപാടിക്ക് പ്രത്യേകം മിഴിവേകി. ചരിത്രത്തില്‍ വിപ്ളവ പോരാട്ടങ്ങള്‍ ക്ക് എന്നും പ്രചോദന മേകാന്‍ കവിതകളും ഗാനങ്ങളും മികച്ച പങ്കു വഹിച്ചിട്ടുണ്െടന്ന് ഉല്‍ ഘാടനം നിര്‍വഹിച്ചു കൊണ്ട് തനിമ ആക്ടിംഗ് പ്രസിഡണ്ട് മഹ്ബൂബ് പത്ത പ്പിരിയം സംസാരിച്ചു.

അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് ,പ്രജിത്ത്, ഫാഹിമ അഷ്റഫ് , മാസ്റര്‍ അഹന്‍ ഷാ, മുനീറ എന്നിവര്‍ സംഗീത വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു. കബീര്‍ കാളികാവ് ,അനീസ് , ഖമര്‍ സമാന്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു. മാസ്റര്‍ റബീഹ് സമാന്റെ ശബ്ദ മിശ്രണ്നത്തിന്റെ അരങ്ങേറ്റത്തിന് കൂടെ ആസ്വാദന സദസ്സ് സാക്ഷിയായി .

സലാം പാറയില്‍, കബീര്‍ കാളികാവ് , സുനീര്‍ ഒളകര എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. റാഷിദ് സി എച് സ്വാഗതവും കബീര്‍ ചെര്‍പുല ശ്ശേരി നന്ദിയും പറഞ്ഞു .

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍