ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസുധ്യാനം ഷിക്കാഗോയില്‍
Monday, August 25, 2014 3:56 AM IST
ഷിക്കാഗോ: മൂന്നുദിവസം താമസിച്ചു നടത്തുന്ന ഉപവാസ ധ്യാനം (തപസുധ്യാനം) 2014 സെപ്റ്റംബര്‍ 12,13,14 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. ഷിക്കാഗോയിലെ ടെക്നി ടവേഴ്സ് കോണ്‍ഫറന്‍സ് ആന്‍ഡ് റിട്രീറ്റ് സെന്ററില്‍ വെച്ചാണ് (2001 ണമൌസലഴമി ഞീമറ, ഠലരവിിശ, കഘ 60082) ധ്യാനം നടത്തപ്പെടുന്നത്.

സെപ്റ്റംബര്‍ 12-ന് വെള്ളിയാഴ്ച രാവിലെ 9.30-ന് ആരംഭിക്കുന്ന ധ്യാനം 14-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും.

ഗുഡ്ന്യൂസ് ധ്യാന കേന്ദ്രങ്ങളിലൂടെ കുടക്കച്ചിറയിലും, ഇപ്പോള്‍ പാമ്പാടി എട്ടാം മൈലിലുള്ള ഗുഡ്ന്യൂസ് ധ്യാന കേന്ദ്രത്തിലൂടെയും പതിനായിരങ്ങള്‍ക്ക് ആത്മീയ കൃപയുടെ വഴി തുറന്നുകൊണ്ടിരിക്കുന്ന പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിലാണ് ധ്യാനം നയിക്കുന്നത്. ഈ ദൈവീകാനുഭവത്തില്‍ പങ്കുചേര്‍ന്ന് ശാരീരിക-ആത്മീയ മേഖലകളിലെ ബന്ധനങ്ങളില്‍ നിന്നും മോചിതരാകുവാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. താമസ സൌകര്യം സെന്ററില്‍ ലഭ്യമാണ്.

പി.ഡി. തോമസ് (വക്കച്ചന്‍ പുതുക്കുളം) 847 714 1234 (വീട്), 847 924 8079 (സെല്‍), ആന്റണി ആലുംപറമ്പില്‍ (708 890 4418), ലില്ലി തച്ചില്‍ (708 253 5258), മിനി നെടുങ്ങോട്ടില്‍ (630 677 5434).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം