സത്യന്‍ അനുസ്മരണവും ഡോക്കുമെന്ററി പ്രദര്‍ശനവും ഓഗസ്റ് 28ന്
Sunday, August 24, 2014 7:21 AM IST
കുവൈറ്റ്: അയനം ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്ന അന്തരിച്ച പ്രശസ്ത ചലച്ചിത്രപ്രവര്‍ത്തകന്‍ ഒഡേസ സത്യന്‍ അനുസ്മരണവും ഡോക്കുമെന്ററി പ്രദര്‍ശനവും ഓഗസ്റ് 28ന് (വ്യാഴം) അബാസിയയിലെ സക്സസ് ലൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ജനകീയ സിനിമ പ്രസ്ഥാനങ്ങള്‍ക്കായി ജീവിതകാലം മുഴുവന്‍ പ്രയത്നിച്ച സത്യന്‍ വ്യവസ്ഥാപിത സാമൂഹിക സംവിധാനങ്ങളിലെ അനീതികളെ തുറന്നെതിര്‍ക്കുന്നതില്‍ എന്നും മുന്നില്‍ നിന്നിരുന്നു. ജോണ്‍ ഏബ്രഹിമാനോപ്പം ഒഡേസ ആരംഭിക്കുന്നതില്‍ മുന്നില്‍നിന്ന സത്യന്‍ ജോണിന്റെ മരണശേഷം ആ പ്രസ്ഥാനവുമായി ജീവിതാവസാനം വരെ പ്രവര്‍ത്തിച്ചു.

പരിപാടിയില്‍ കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മുഹമ്മദ് റിയാസ് (ജനറല്‍ കണ്‍വീനര്‍) 9724 5586, ഷാജി രാഘവന്‍ (ജോ. കണ്‍വീനര്‍) 6638 3073.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍