ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ഓണാഘോഷവും വടംവലി മത്സരവും സെപ്റ്റംബര്‍ 13-ന്
Sunday, August 24, 2014 7:20 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ (സിഎസ്സി) രണ്ടാമത് ഓണാഘോഷത്തിന്റേയും വടംവലി മത്സരത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സെപ്റ്റംബര്‍ 13-ന് (ശനി) മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് പള്ളി (7800 ണ. ഘ്യീി ട, ങീൃീി ഴ്ൃീല, കഘ 60053) മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി മത്സരത്തോടുകൂടി ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ഓണാഘോഷത്തിന് തുടക്കംകുറിക്കും.

നോര്‍ത്ത് അമേരിക്കയിലെ കരുത്തന്മാരായ മലയാളികളെ കോര്‍ത്തിണക്കികൊണ്ട് നടത്തുന്ന മത്സരത്തിന്റെ പ്രത്യേകത തൂക്കത്തിന്റെ അടിസ്ഥാനത്തിലാണെന്നുള്ളതാണ്. (7 പേര്‍ 1350 ഹയ ) വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനി സ്പോണ്‍സര്‍ ചെയ്യുന്ന 3001 ഡോളറും നെടികാലായില്‍ മാണി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് പടിഞ്ഞാറേല്‍ ഫാമിലി സ്പോണ്‍സര്‍ ചെയ്യുന്ന 2001 ഡോളറും ജോര്‍ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോബി ചെറിയാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും മറിയാമ്മ ചെറിയത്തില്‍ എവര്‍റോളിംഗ് ട്രോഫിയും നല്‍കുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ സെപ്റ്റംബര്‍ പത്തിന് മുമ്പായി ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ അലക്സ് പടിഞ്ഞാറേല്‍ (1847 962 5811), ബൈജു കുന്നേല്‍ (1 847 454 4512), സൈമണ്‍ ചക്കാലപടവില്‍ (1847 322 0641) എന്നിവരുടെ പക്കല്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

വടംവലിക്കുശേഷം വൈകിട്ട് ഏഴു മുതല്‍ സാബു എലവങ്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടുകൂടിയുള്ള മാവേലി മന്നന്‍ എഴുന്നള്ളത്തും മറ്റ് നൂതനമായ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. അഭിലാഷ് നെല്ലാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം