ലേഡീസ് ഷോപ്പുകളിലേക്ക് വിദേശ വനിതകളെ റിക്രൂട്ട് ചെയ്യും: തൊഴില്‍ മന്ത്രാലയം
Sunday, August 24, 2014 7:15 AM IST
ദമാം: ലേഡീസ് ഷോപ്പുകളിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് വൈകാതെ വീസ അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ തഖീഫി പറഞ്ഞു.

നിലവില്‍ ലേഡീസ് ഷോപ്പുകള്‍, ലേഡീസ് ടൈയ്ലറിംഗ് സെന്ററുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ശിശുപരിചരണ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കുണ്ട്.

കൂടാതെ ലേഡീസ് ഷോപ്പുകളില്‍ സമ്പൂര്‍ണ വനിതാവ്തകരണവും നടപ്പാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ലേഡീസ് ഷോപ്പുകളില്‍ സൌദി വനിതകള്‍ക്കു മാത്രമാണ് ജോലി ചെയ്യുന്നതിന് അനുമതിയുള്ളത്. ലേഡീസ് ഷോപ്പുകള്‍, വ്യവസായ ശാലകള്‍, ശിശുപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വിദഗ്ധരായ വനിതകളെയും ശുചീകരണ തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിന് വീസ അനുവദിക്കുന്ന കാര്യത്തില്‍ വൈകാതെ തൊഴില്‍ മന്ത്രാലയം പ്രഖ്യാപനം നടത്തുമെന്ന് അല്‍ തഖീഫി പറഞ്ഞു. പ്രഖ്യാപനം വന്നാലുടന്‍ ഇത് പ്രാബല്യത്തില്‍ വരും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം