മനോനില തെറ്റിയ തമിഴ്നാട് സ്വദേശി നവയുഗം സഹായത്താല്‍ നടഞ്ഞു
Sunday, August 24, 2014 7:14 AM IST
ദമാം: സൌദിയില്‍ എത്തി മനോനില തെറ്റിയ തമിഴ്നാട് സ്വദേശി ശെല്‍വരാജ് സാമുവല്‍ (24) നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷിബു കുമാറിന്റെ സഹായത്താല്‍ നാട്ടിലേക്കു മടങ്ങി. ഷാജി എന്ന ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞതനുസരിച്ചാണ് ഷിബു അല്‍കോബാറിലെ സില്‍വര്‍ ടവര്‍ സിഗ്നലിനു സമീപം എത്തുന്നത്. അവിടെ ഒരാള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് പൊക്കിപിടിച്ച് എന്തൊക്കെയോ പുലമ്പികൊണ്ട് നടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. അദേഹവുമായി ഷിബുകുമാര്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പരസ്പരം ബന്ധമില്ലാതെ എന്തോക്കൊയോ പറഞ്ഞുകൊണ്ടിരുന്നു. അയാളുടെ കൈവശം ഉണ്ടായിരുന്ന പാസ്പോര്‍ട്ട് ആരെയും കാണിക്കാനും തയാറായില്ല.

ഏറെ നേരത്തിനു ശേഷം ഇദേഹത്തിനു വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനായ ഷിബുകുമാര്‍ തിരുവനന്തപുരം ഭക്ഷണം വാങ്ങി കൊടുക്കാനായി തന്റെ കാറില്‍ കയറ്റി. എന്നാല്‍ കാറില്‍ കയറി അല്‍പ്പം കഴിയുംമുമ്പ് ഷിബുകുമാറിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഓടികൊണ്ടിരുന്ന കാറില്‍നിന്നിറങ്ങി ഓടാന്‍ ശ്രമിക്കുകയും ചെയ്തു. ഷിബുവിന്റെ സുഹൃത്തും തമിഴ്നാട് സ്വദേശിയുമായ അല്‍കോബാറിലെ ഫൈവ്മൂണ്‍ പെസ്റ് കണ്‍ട്രോള്‍ കമ്പനിയുടെ മാനേജരുമായ സാം തന്റെ ഓഫീസിനു മുമ്പില്‍ ഷിബുവുമായി കാറിനകത്ത് പിടിവലി നടക്കുന്നത് കണ്ടു. കമ്പനിയിലെ തൊഴിലാളികളുമായി ചെന്ന് ശേല്‍വരാജ് സാമുവലിനെ കാറില്‍ നിന്നും പിടിച്ചു പുറത്തിറക്കുകയും. ഷിബുവിനോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. ശെല്‍വരാജിനെ തന്റെ ഓഫീസില്‍ കൂട്ടികൊണ്ടുപോയി. എന്നാല്‍ താന്‍ ആരാണെന്നോ എന്തെങ്കിലും വ്യക്തമായി സംസാരിക്കാനോ തന്റെ കൈവശമുള പാസ്പോര്‍ട്ട് മറ്റുള്ളവരെ കാണിക്കാനോ ശെല്‍വരാജ് സാമുവല്‍ തയാറായില്ല, അവിടെ വച്ചാണ് ഒരേ നമ്പരില്‍ നിന്നുള്ള 50 മിസ്ഡ് കോളുകള്‍ ശെല്‍വരാജ് സാമുവലിന്റെ മൊബൈലില്‍ കിടക്കുന്നത് ഷിബുകുമാറിന്റെ ശ്രദ്ധയില്‍ പെട്ടത്.

ആ നമ്പര്‍ മനസിലാക്കിയ ഷിബുകുമാര്‍, ആ നമ്പറിലേക്ക് വിളിച്ചു. ഷിബുകുമാര്‍ വിളിച്ചപ്പോള്‍ മൊബൈല്‍ അറ്റന്‍ഡ് ചെയ്തത് ശെല്‍വരാജ് സാമുവലിന്റെ പിതാവ് ശേവരാജ് ആയിരുന്നു. ആദേഹത്തില്‍ നിന്നാണ് ശെല്‍വരാജ് സാമുവലിനെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ആരെ.ഇീാുൌലൃേ രെശലിരല ബിരുദദാരിയായ 24 വയസുള്ള തമിഴ്നാട്ടിലെ വല്ളിയോര്‍ സ്വദേശിയായ ശെല്‍വരാജ് സാമുവല്‍ അല്‍കോബാറിലെ ഒരു കമ്പനിയില്‍ ലേബര്‍ വീസയില്‍ ഓഗസ്റിന് എട്ടിനാണ് എത്തുന്നത്. അന്നുമുതല്‍ പാസ്പോര്‍ട്ട് ആരുടെയും കൈവശവും കൊടുക്കാന്‍ കൂട്ടാക്കാതിരുന്ന ഇദേഹം. കമ്പനിയുടെ താമസസ്ഥലത്ത് നിന്ന് ഓടിപോകുകയാണുണ്ടായത്.

ഷിബുകുമാര്‍ തിരുവനന്തപുരം കമ്പനിയുമായി ബന്ധപെട്ടപ്പോള്‍ ശെല്‍വരാജ് സാമുവല്‍ എന്ന ആള്‍ വന്ന അന്നു രാത്രിതന്നെ കമ്പനിയില്‍ നിന്നും ഓടിപോയതാണെന്നും അദേഹം മനപൂര്‍വമാണ് ഓടിപോയതെന്നും കമ്പനിക്ക് ശെല്‍വരാജ് സാമുവലിന്റെ കാര്യത്തില്‍ ഒന്നും ചെയ്യനില്ലന്നും നിങ്ങള്‍ അയാളെ പോലീസില്‍ ഏല്‍പ്പിക്കാനുമാണ് കമ്പനയില്‍ നിന്നും പറഞ്ഞത്. എന്നാല്‍ ശെല്‍വരാജ് സാമുവല്‍ നാട്ടില്‍ മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുണ്െടന്നും ഇപ്പോള്‍ അദേഹത്തിന്റെ മനോനില തെറ്റിയ അവസ്ഥയിലാണെന്നും ഇദേഹത്തെ ഉടന്‍ നാട്ടിലെത്തിക്കേണ്ട ആവശ്യകത ഷിബുകുമാര്‍ കമ്പനി അധികാരികളെ ബോധ്യപെടുത്താന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കമ്പനി ശെല്‍വരാജ് സമുവലിനു എക്സിറ്റ് പോകാനുള്ള രേഖകള്‍ ശരിയാക്കി തിരുവനന്തപുരത്തിനുള്ള ടിക്കറ്റ് എടുത്തു നല്‍കി. കമ്പനിയുടെ സൂപ്പര്‍വൈസര്‍ ഇക്ബാലിന്റെ സഹായത്തോടെ ആണ് നടപടി ക്രമങ്ങള്‍ വേഗത്തില്‍ ശരിയാക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞദിവസം നവയുഗം പ്രവര്‍ത്തകര്‍ ശെല്‍വരാജ് സാമുവലിനെ ദാമാമില്‍ നിന്നും തിരുവനന്തപുരത്തിനു യാത്രയാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം