റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി റിവൈവ് 2014 കാമ്പയിനിന്റെ ഭാഗമായി പ്രവാസിയും സൈബര്‍ലോകവും എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. റിയാദ് കെഎംസിസി സൈബര്‍ വിംഗുമായി സഹകരിച്ച് ബത്ഹയിലെ ന്യൂ സഫാമക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫോര്‍ക്ക ചെയര്മാന് നാസര്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു.
ശുഹൈബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ ഐടി വിദഗ്ധന്‍ സാജിദ് പരിയാരത്ത് ക്ളാസ് നയിച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ വഴി ഏറി വരുന്ന കുറ്റകൃത്യങ്ങള്‍, സൈബര്‍ തട്ടിപ്പുകള്‍, നെറ്റ് കഫേകളെ ആശ്രയിക്കേണ്ടി വരുന്നവരുടെ പ്രശ്നങ്ങള്‍, ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലെ പ്രായോഗികതകള്‍ തുടങ്ങി സൈബര്‍ മേഖലയില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ക്ളാസില്‍ വിശദമായി പ്രതിപാദിക്കുകയും ആളുകളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
ന്യൂ സഫാമക്കാ ഓപ്പറേഷന്‍സ് മാനേജര്‍ നാസര്‍ മാസ്റര്‍, ജലീല്‍ തിരൂര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. മുസ്തഫ ചീക്കോട്, അബ്ദുസമദ് കൊടിഞ്ഞി, നാസര്‍ മാങ്കാവ്, സലിം അങ്ങാടിപ്പുറം, ഫൈസല്‍ ചേളാരി, സഫീര്‍ പറവണ്ണ, ഷഫീഖ് കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു. അഡ്വ. അനീര്‍ പെരിഞ്ചീരി, അഷ്റഫ് കല്‍പ്പകഞ്ചേരി, യൂനുസ് സലിം താഴെക്കോട്, മുജീബ് ഇരുമ്പുഴി, അലി ഹസന് മൈത്ര, സാജിദ് മൂന്നിയൂര്‍, ഷൌക്കത്ത് കടമ്പോട്ട്, ഇര്‍ഷാദ് കയക്കൂല്‍, ജാഫര്‍ അലി തുടങ്ങിയവര്‍ നേതൃത്വം നല്കി. ജാഫര്‍ തങ്ങള്‍ ഖിറാഅത്ത് നടത്തി. ഷാഹുല്‍ ചെറൂപ്പ സ്വാഗതവും ഷാഫി എ.സി നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍