ജയരാജന്് കേളി യാത്രയയപ്പ് നല്‍കി
Sunday, August 24, 2014 7:09 AM IST
റിയാദ്: ഇരുപത്തിമൂന്ന്് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചു പോകുന്ന റിയാദ് കേളി കലാ,സാംസ്കാരിക വേദി ന്യൂസനയ ഏരിയ പ്രസിഡന്റ് ജയരാജന് കേളി ന്യൂസനയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ജയരാജന്‍ 23 വര്‍ഷമായി റിയാദ് ന്യൂസനയ്യയിലെ റിയാദ് ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ന്യൂസനയ്യ മേഖലയില്‍ കേളിയുടെ രൂപീകരണകാലം മുതല്‍ കേളിയുടെ പ്രവര്‍ത്തനങ്ങളില്‍ ജയരാജന്‍ പങ്കു വഹിച്ചിരുന്നു.

ഓഗസ്റ് 21 ന് (വ്യാഴം) വൈകിട്ട് ന്യൂസനയ്യ അല്‍അറൈഷ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ കേളി ന്യൂസനയ്യ ഏരിയ വൈസ് പ്രസിഡന്റ് തോമസ് ജോയ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബേബി നാരായണന്‍ സ്വാഗതം ആശംസിച്ചു. കേളി മുഖ്യരക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ, ദസ്തഗീര്‍, ബി.പി. രാജീവന്‍, കുഞ്ഞിരാമന്‍, ജോ. സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, സെക്രട്ടറിയേറ്റ് അംഗം ദയാനന്ദന്‍, കേന്ദ്രകമ്മിറ്റി അംഗം അശോകന്‍, ഏരിയ ജോ. സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ഏരിയ കമ്മിറ്റിയുടെ മെമന്റോ സെക്രട്ടറി ബേബി നാരായണനും ഉപഹാരം ട്രഷറര്‍ പുരുഷോത്തനും ഏരിയ രക്ഷാധികാരി സമിതിയുടെ ഉപഹാരം കണ്‍വീനര്‍ സുരേഷ് കണ്ണപുരവും അറൈഷ് യൂണിറ്റിന്റെ ഉപഹാരം ഏരിയ രക്ഷാധികാരി സമിതി അംഗം ചെല്ലപ്പനും ജയരാജന് നല്‍കി. യാത്രയയപ്പിന് ജയരാജന്‍ നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍