ബേപ്പൂര്‍ കെഎംസിസി കോഴിക്കോട് സി.എച്ച് സെന്ററിനുള്ള ഫണ്ട് കൈമാറി
Sunday, August 24, 2014 7:08 AM IST
അല്‍കോബാര്‍: ദമാം ബേപ്പൂര്‍ മണ്ഡലം കെഎംസിസി പരിശുദ്ധ റമദാനില്‍ സമാഹരിച്ച റിലീഫ് ഫണ്ടില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രമാക്കി ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സി.എച്ച് സെന്ററിനുള്ള കാല്‍ ലക്ഷം രൂപയുടെ ഗ്രാന്‍ഡ് കൈമാറി.

അല്‍കോബാര്‍ ക്ളാസിക്ക് റസ്ററന്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ സി.എച്ച് സെന്റര്‍ ദമാം ചാപ്റ്റര്‍ ചെയര്‍മാന്‍ മൊയ്തീന്‍ കോയ ബേപ്പൂര്‍ മണ്ഡലം ട്രഷറര്‍ ഹസന്‍ കോയ ചാലിയത്തിന്റെ പക്കല്‍ നിന്നും ഏറ്റുവാങ്ങി. സൌദി നാഷണല്‍ കെഎംസിസി വൈസ് പ്രസിഡന്റ് പി.പി മുഹമ്മദ്, കിഴക്കന്‍ പ്രവിശ്യാ കെഎംസിസി വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കടവനാട്, കോഴിക്കോട് ജില്ലാ കെഎംസിസി ചെയര്‍മാന്‍ ഹബീബ് ബാലുശേരി,കബീര്‍ കൊണ്േടാട്ടി, ബേപ്പൂര്‍ മണ്ഡലം കെഎംസിസി നേതാക്കളായ ഹബീബ് പോയില്‍തൊടി, നസീര്‍, നാസര്‍ ജുബൈല്‍, നിസാര്‍ പെരുമുഖം,റഫീഖ് പോയില്‍തൊടി, ഷബീര്‍ രാമനാട്ടുകര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം