കൊണ്േടാട്ടി മണ്ഡലം കെഎംസിസി ഹജ്ജ് വോളന്റിയര്‍ സേവനം സജീവമാക്കും
Sunday, August 24, 2014 7:07 AM IST
ജിദ്ദ :പരിശുദ്ധ ഹജ്ജു നിര്‍വഹിക്കനെത്തുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം നല്‍കുന്ന സൌദി കെഎംസിസി ഹജ്ജ് സെല്ലില്‍ ഇത്തവണ കൂടുതല്‍ പേരെ സന്നദ്ധരാക്കി സേവന പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൊണ്േടാട്ടി മണ്ഡലം കെഎംസിസി തീരുമാനിച്ചു.

പ്രസിഡന്റ് എം.കെ നൌഷാദ് അധ്യക്ഷത വഹിച്ച യോഗം നാഷണല്‍ സെക്രട്ടറി കെ.വി.എ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ പി.വി ഹസന്‍ സിദ്ദീഖ് ബാവു സംഘടന ചര്‍ച്ചക്ക് തുടക്കമിട്ടു. പുതിയതായി മണ്ഡലം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത ഭാരവാഹികളായ അബൂബക്കര്‍ (വൈസ് പ്രസിഡന്റ്), എന്‍. കെ ഹസന്‍ (വൈസ് പ്രസിഡന്റ്), കെ.എന്‍.എ ലത്തീഫ് (ജോയിന്റ് സെക്രട്ടറി) പുളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കുഞ്ഞിമുഹമ്മദ് ഒളവട്ടൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ചെറുകാവ് പഞ്ചായത്ത് ശിഹാബ് തങ്ങള്‍ സിഎച്ച് ഫണ്ടുകള്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ സി.കെ ശാക്കിര്‍, ഇസ്മയില്‍ മുണ്ടക്കുളം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. റഷീദ് വാഴക്കാട്,കെ.പി അബ്ദു റഹ്മാന്‍, ജമാല്‍ എക്സല്‍, പി.ഇ അബ്ദുള്‍ നാസര്‍, ലത്തീഫ് വാഴയുര്‍, ജമാല്‍ ഐക്കരപ്പടി, സി.കെ സൈതലവി, അന്‍വര്‍ വെട്ടുപാറ, കരീം വെട്ടതുര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും കെ.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍