അനന്തമൂര്‍ത്തിയുടെ നിര്യാണം ഇന്ത്യന്‍ സാഹിത്യത്തിനു തീരാ നഷ്ടം: കല കുവൈറ്റ്
Saturday, August 23, 2014 3:49 AM IST
കുവൈറ്റ് സിറ്റി: പ്രശസ്ത എഴുത്തുകാരന്‍ യു.ആര്‍.അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് അഗാധമായ അനുശോചനം രേഖപ്പെടുത്തി.

തന്റെ എഴുത്ത് സപര്യയോടൊപ്പം മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ കാണിച്ച ആര്‍ജവം എന്നും സ്മരിക്കപ്പെടും. കേരളവുമായി ഏറെ അടുപ്പം പുലര്‍ത്തിയ അനന്തമൂര്‍ത്തിയുടെ രചനകള്‍ വഴി മലയാളിക്ക് അത്ര പരിചിതമല്ലാത്ത കന്നഡ സാഹിത്യത്തെയും പരിസരത്തെയും കേരളത്തിന് പരിചപ്പെടുത്തി. വിഖ്യാത ഏഴുത്തുകാരന്റെ വേര്‍പാടില്‍ ദുഖിക്കുന്ന സാഹിത്യ ലോകത്തോടൊപ്പം കല കുവൈറ്റും പങ്കു ചേരുന്നതായി കല കുവൈറ്റ് പ്രസിഡണ്ട് ജെ.സജിയും ജനറല്‍സെക്രട്ടറി ടി.വി.ജയനും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലീം കോട്ടയില്‍