ബാറുകള്‍ അടച്ചു പൂട്ടുന്നത് സ്വാഗതാര്‍ഹം: റിസ
Saturday, August 23, 2014 3:49 AM IST
റിയാദ്: കേരളത്തിലെ ബാറുകള്‍ അടച്ചു പൂട്ടാനുള്ള വിപ്ളവകരമായ തീരുമാനത്തെ കഴിഞ്ഞ 2 വര്‍ഷത്തിലേറെയായി സൌദി അറേബ്യ കേന്ദ്രമായി വിവിധ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്ന സുബൈര്‍ കുഞ്ഞു ഫൌണ്േടഷന്റെ റിസാ പ്രോഗ്രാം കമ്മിറ്റി സ്വാഗതം ചെയ്തു. ഇതിനായി അശ്രാന്ത പരിശ്രമം നടത്തിയ കെ. പി.സി. സി അധ്യക്ഷനെ റിസ പ്രത്യേകം അഭിനന്ദിച്ചു.

ബാറുകള്‍ പൂട്ടുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ അതതു പ്രദേശത്തെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ ഹ്രസ്വകാല പരിശീലനം നല്‍കി ഇപ്പോള്‍ നാം അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന വിവിധ മേഖലകളില്‍ പുനരധിവസിപ്പിക്കണമെന്നും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള്‍ പൊതുവിതരണ കേന്ദ്രങ്ങളാക്കണമെന്നും റിസ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മദ്യവരുമാനത്തേക്കള്‍ എത്രയോ മടങ്ങ് സാമ്പത്തിക നഷ്ടവും മാനവ വിഭവശേഷി നഷ്ടവും അതു മുലമുണ്ടാകുന്നുവെന്ന തിരിച്ചറിവ് ഇതിനെ എതിര്‍ക്കുന്ന എല്ലവര്‍ക്കും ഉണ്ടാകണം. തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാതെ അത് നടപ്പിലാക്കുവാന്‍ കക്ഷി-രാഷ്ടീയ പരിഗണനകള്‍ക്കതീതമായി സമൂഹനന്മ ആഗ്രഹിക്കുന്ന എല്ലാ പൊതുപ്രവര്‍ത്തകരും ഒട്ടക്കെട്ടായി അണിചേരണമെന്നും റിസ വാര്‍ാക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍