മലയാളി അസോസിയേഷന്‍ ഓഫ് താമ്പ സൌജന്യ മെഡിക്കല്‍ ക്യാംപ് നടത്തുന്നു
Saturday, August 23, 2014 3:48 AM IST
ടാമ്പ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായും വൈസ്മെന്‍ ക്ളബ് സൌത്ത് പറവൂരും സംയുക്തമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ സൌജന്യ മെഗാ മെഡിക്കല്‍ ക്യാംപ്് ഓഗസ്റ്റ് 24-ാം തിയതി ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ തെക്കന്‍ പറവൂര്‍ ലിറ്റില്‍ ഫ്ളവര്‍ അപ്പര്‍ പ്രൈമറി സ്കൂളില്‍ വച്ച് നടത്തുന്നു. ജനറല്‍ മെഡിസില്‍, നേത്രരോഗം, ഹൃദ്രോഗം, ഗൈനക്കോളജി, ശിശുരോഗം എന്നി വിഭാഗങ്ങളിലായിരിക്കും മെഡിക്കല്‍ ക്യാംപ്് നടത്തുന്നത്. അന്നേ ദിവസം രാവിലെ 8.45 ന് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സലിം ക്യാംപ്് ഉദ്ഘാടനം ചെയ്യുന്നതാണ്. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്രമത്തില്‍ ആകെ 300 പേര്‍ക്ക് ക്യാംപില്‍ പങ്കെടുക്കാവുന്നതാണ്. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്ന് ആവശ്യമെങ്കില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൌജന്യമായി ഡോക്ടറെ കാണാവുന്നതാണ്.

ബ്ളഡ് ഷുഗര്‍, ബ്ളഡ് പ്രഷര്‍ തുടങ്ങിയ പരിശോധന സൌജന്യമായി നിര്‍വ്വഹിക്കുന്നതാണ്. മലയാളി അസോസിയേഷന്‍സ് ഓഫ് താമ്പായെ പ്രതിനിധീകരിച്ച് യോഹന്നാന്‍ പോള്‍, ജോയിസ് ടോം എന്നിവര്‍ ക്യാംപില്‍ പങ്കെടുക്കുന്നതാണ്. എംഎടി വൈസ് പ്രസിഡന്റ് സണ്ണി മറ്റമനയുടെ അക്ഷീണ പരിശ്രമഫലത്തിലാണ് ഈ മെഗാ ക്യാംപ് സംഘടിപ്പിക്കുന്നത് എന്ന് പ്രസിഡന്റ് സുരേഷ് നായര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ്മോന്‍ തത്തംകുളം