കവി കെ.വി ബേബി വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിലെ മുഖ്യാതിഥി
Saturday, August 23, 2014 3:46 AM IST
ന്യൂയോര്‍ക്ക്: നാല്‍പതു വര്‍ഷം പിന്നിടുന്ന ന്യൂയോര്‍ക്കിലെ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥിയായി മലയാളത്തിലെ പ്രസിദ്ധ കവിയും തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രൊഫസറുമായി ശ്രീ.കെ.വി.ബേബി എത്തുന്നു. അസോസിയേഷന്റെ സ്മരണികയായ 'കേരളദര്‍ശന'ത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കുന്നതാണ്.

ഇരിങ്ങാലക്കുട ക്രെെസ്റ് കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായി 30 വര്‍ഷത്തിലേറെ കാലം അദ്ദേഹം ഇംഗ്ളീഷ് പ്രൊഫസറായിരുന്നു. പൊല്‍കാഴ്ചകളുമായി കേരളത്തിലെ കാവ്യ സദസുകളെ സമ്പന്നമാക്കിയിരുന്ന കെ.വി.ബേബി, 'അടയിരിക്കുന്ന കിളി', 'ജലരേഖകള്‍', തുടങ്ങി എട്ടോളം കാവ്യ സമാഹാരങ്ങളും 'പോക്കുവെയില്‍ പൊന്ന്', ആത്മകഥാപരമായ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെക്കാലം ആകാശവാണിയിലെ കാവ്യാഞ്ജലി എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു പ്രഫ കെ.വി.ബേബി.

റിപ്പോര്‍ട്ട്: കെ.കെ.ജോണ്‍സണ്‍