മലയാളി മെയില്‍ നഴ്സ് ജോലിക്കിടെ കുഴഞ്ഞു വീണ്ടു മരിച്ചു
Friday, August 22, 2014 3:59 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ സ്റാഫ് നഴ്സായി ജോലി ചെയ്തുവരുന്ന മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി കട്ടപ്പന മണിക്കൊമ്പില്‍ സേവ്യറുടെയും അന്നമ്മയുടെയും മകന്‍ ബോണി എം.സേവ്യര്‍ (31) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

അല്‍റാസി ആശുപത്രിയില്‍ ഐസിയുവിലായിരുന്നു സേവ്യര്‍ ജോലി ചെയ്തിരുന്നത്. ഭാര്യ മാവേലിക്കര താഴക്കര കണക്കാനില്‍ കുടുംബാംഗം ജീവ ബോണി കുവൈറ്റിലെ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്നു. രണ്ടു വയസുള്ള ബ്രയാന്‍ ബോണി ഏക മകനാണ്.

ഒക്ടോബറില്‍ നാട്ടില്‍ അവധിക്കു പോകാനിരുന്നതാണ്. പൊന്നി ബോബി (ദുബായ്) ഏക സഹോദരിയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങള്‍ കല കുവൈറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. വിശദാംശങ്ങള്‍ക്ക് 66863957 55073554 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍