ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വാര്‍ഷിക പിക്നിക് ഓഗസ്റ് 23 ന്
Thursday, August 21, 2014 8:31 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈ വര്‍ഷത്തെ വാര്‍ഷിക പിക്നിക് ഓഗസ്റ് 23ന് (ശനി) രാവിലെ 8.30 മുതല്‍ റോക്ക്ലാന്‍ഡ് ലേക്ക് സ്റേറ്റ് പാര്‍ക്കില്‍ നടക്കുമെന്ന് ഐസിഎഎ സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടവില്‍ അറിയിച്ചു.

പിക്നിക് ആസ്വാദ്യകരമാക്കുവാന്‍ വിവിധയിനം കായിക മത്സരങ്ങളും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. എല്ലാ ഐസിഎഎ കുടുംബങ്ങളും അഭ്യുദയകാംക്ഷികളും ഈ പിക്നിക്കില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പിക്നിക് കോഓര്‍ഡിനേറ്റര്‍ അലക്സ് തോമസ് അറിയിച്ചു.

പാര്‍ക്കിന്റെ വിലാസം: 299 ഞീരസഹമിറ ഘമസല ഞീമറ, ഢമഹഹല്യ ഇീമേേഴല, ചഥ 10989.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്സ് തോമസ്: 9144730142.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍